തനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് ആ സൂപ്പർസ്റ്റാറിനോട് ! ആ കാര്യം ഞാൻ ആ നടനോട് പറഞ്ഞിട്ടുണ്ട്, ഭാവന 

ലാൽ ജൂനിയർ സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് ടോവിനോ തോമസ് നായകനായ നടികർ , ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് നടി ഭാവനയാണ്, ഒരു സൂപ്പർസ്റ്റാറിന്റെ കഥ പറയുന്ന സിനിമയാണ് നടികർ, ഇപ്പോൾ ചിത്രത്തിലെ നായിക ഭാവന തനിക്ക് ക്രഷ് തോന്നിയ  നടനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ എട്ടിൽ പഠിക്കുമ്പോളാണ് അലൈപായുതേ എന്ന ചിത്രം കാണുന്നത്, അന്ന് തുടങ്ങിയ ക്രഷ് ആണ് നടൻ മാധവനോട്

ഞാൻ ഈ കാര്യം അദ്ദേഹത്തിനോട് തന്നെ പറഞ്ഞിട്ടുണ്ട്, അദ്ദേഹവുമായി ഞാൻ രണ്ടുമൂന്ന് സിനിമകൾ ചെയ്യ്തിട്ടുണ്ട് , ഭാവന പറയുന്നു, എന്നെ എല്ലാവര്ക്കും ഇഷ്ട്ടമാണ് അതുകൊണ്ട് തന്നെ ആരും തന്നെ റിജെക്റ്റ് ചെയ്യ്തിട്ടില്ല ഭാവന പറഞ്ഞു, സുനാമി എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നടികർ

നടികർ കഴിഞ്ഞയാഴ്ച്ച ആയിരുന്ന് റിലീസ് ചെയ്‌തത്‌ ,സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്, ടോവിനോ തോമസ്, ഭാവന എന്നിവർക്കൊപ്പം സൗബിൻ ഷഹീർ, ചന്ദു സലിംകുമാർ, ബാലു വര്ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്