
ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് ജയ് ഗണേഷ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ ജയ് ഗണേഷ് ഇനി ആരാധകരുടെ സ്വീകരണ മുറിയിലേക്ക് എത്തുകയാണ്. ചിത്രം മനോരമ മാക്സിലാണ് എത്തുന്നത്. ചിത്രത്തിന്റെ കൃത്യമായ റിലീസ് തീയതി പുറത്തുവിട്ടില്ല. എങ്കിലും വൈകാതെ തന്നെ ചിത്രം ഒടടിയില്‍ കാണാം.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രത്തില്‍ മഹിമ നമ്പ്യാരാണ് നായികയായത്. ബൈക്കപടകത്തില്‍ കാലിന് സ്വാധീനം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് പറയുന്നത്.

ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിഷു റിലീസായെത്തിയ ചിത്രത്തിന്റെ ബജറ്റ് അഞ്ച് കോടിയായിരുന്നു. ചിത്രം ആഗോളതലത്തില്‍ 8.5 കോടി രൂപ നേടിയിരുന്നു.











