
ബോളിവുഡ് സൂപ്പർ സ്റ്റാർ സല്‍മാന്‍ ഖാനെ സോഷ്യൽ മീഡിയ രണ്ട് ദിവസമായി ട്രോളുക ളുടെ പെരുമഴയാണ് എത്തുന്നത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സികന്ദർ എന്ന ഹിന്ദി ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് ബോളിവുഡ് നടൻ സല്‍മാന്‍ ഖാനും കന്നഡ നടി രശ്മിക മന്ദാനയുമാണ്, ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് നടി തന്റെ സോഷ്യല്‍ മീഡിയ വഴി നന്ദി അറിയിക്കുകയും ചെയ്തിരുന്നു ഇതിനെ പിന്നാലെയാണ് ട്രോളുകൾ ഉണ്ടായിരിക്കുന്നത്

58 കാരനായ നടന് തന്നേക്കാള്‍ 31 വയസിന് താഴെ മാത്രം പ്രായമുള്ള നടി നായികയായി എത്തുന്നതിനെ ട്രോളിയാണ് ആളുകള്‍ സോഷ്യൽ മീഡിയയിൽ എത്തുന്നത്. നിരവധി പേരാണ് 27 കാരിയായ രശ്മിക സല്‍മാന്റെ നായികയായി എത്തുന്നതില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. പ്രായ വ്യത്യാസം കാണുമ്പോള്‍ അച്ഛനും മകളും തമ്മിലുള്ള കഥായാണെന്ന് തോന്നുന്നു സികന്ദര്‍ പറയുന്നതെന്നാണ് ചിലരുടെ സോഷ്യൽ മീഡിയ കമന്റ്.

ഇത്രയും പ്രായ വ്യത്യാസമുള്ളവര്‍ തമ്മിലുള്ള ഈ ഒരു നായികാ നായകൻ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഒട്ടും തൃപ്തി നൽകില്ല എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളിലൂട മനസിലാകുന്നത്. അടുത്തിടെ അക്ഷയ് കുമാറിന്റെ ബഢേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനും ടൈഗര്‍ ഷ്രോഫുമായിരുന്നു നായകന്മാരായി എത്തിയത്. ചിത്രത്തില്‍ മാനുഷി ചില്ലാര്‍ ആയിരുന്നു സല്‍മാന്‍ ഖാന്റെ പെയര്‍ ആയി എത്തിയത്. ഇതും സമാനമായ രീതിയില്‍ തന്നെ അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. അച്ഛനും മകളും അഭിനയിക്കുന്നു എന്ന രീതിയില്‍ തന്നെയായിരുന്നു അന്നും സല്‍മാന്‍ ഖാനെതിരെയുള്ള സോഷ്യൽ മീഡിയയുടെ ട്രോളുകള്‍











