മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ ആണദ്ദേഹം! പൃഥ്വിരാജിനെ പുകഴ്ത്തികൊണ്ടു ;ബേസിൽ ജോസഫ് 

നടൻ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ അഭിനയിച്ച പുതിയ ചിത്രം ഗുരുവായൂർ അമ്പലനടയിൽ മെയ് 16  നെ തീയറ്ററുകളിൽ എത്തുകയാണ്, ചിത്രത്തിൽ നിഖല വിമലും, അനശ്വര രാജനും ആണ് നായികമാരായി എത്തുന്നത്, ഇപ്പോൾ നടൻ പൃഥ്വിരാജിന് കുറിച്ച് ബേസിൽ ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പൃഥ്വിരാജിന്റെ ആടുജീവിതത്തിന് ശേഷമുള്ള ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ

വിമാനം സിനിമയുടെ സെറ്റിൽ വെച്ചാണ് താൻ ആദ്യമായി പൃഥ്വിയെ കാണുന്നത് , അന്നൊരു സെൽഫി എടുത്തു എന്നതൊഴിച്ചാൽ പൃഥ്വിയുമായി വേറെ പരിചയമൊന്നുമില്ല, സിനിമ മാത്രം ആലോചിച്ച് ജീവിക്കുന്ന ആളാണ് അദ്ദേഹം മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറായാണ് പൃഥ്വിയെ കണക്കാക്കുന്നത്  ബേസിൽ പറയുന്നു, ആദ്യമൊക്കെ അദ്ദേഹത്തോട് സംസാരിക്കാൻ ഒരു പേടിയുണ്ടായിരുന്നു. അദ്ദേഹത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്ക്

ഞാൻ ഭയങ്കര ഫാനാണ്. സിനിമയിലും ഇൻ്റർവ്യൂവിലും കാണുന്ന രാജുവേട്ടൻ നമ്മുടെ മുൻപിൽ നിൽക്കുകയാണ്. ആദ്യമൊന്നും ഒന്നും മിണ്ടിയില്ല. പിന്നെ നമ്മൾ ഒരേ വൈബാണെന്ന് മനസിലായി. തമാശയൊക്കെ പറയാൻ തുടങ്ങി.
ഞാൻ കുറേ കാര്യങ്ങൾ അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. ടിപ്പ് ചോദിക്കൽ തന്നെയായിരുന്നു പരിപാടി. എങ്ങനെയാണ് ഇതൊക്കെ ഒരുമിച്ച് മാനേജ് ചെയ്ത് കൊണ്ടുപോകുന്നത് എന്ന് അറിയണമായിരുന്നു. അതിനെ കുറിച്ചൊക്കെ ചോദിച്ചിരുന്നു , സിനിമയെ കുറിച്ച് ഒരുപാട് സ്വപ്നമുള്ള ആളാണ് അദ്ദേഹം ബേസിൽ പറയുന്നു