
മലയാള സിനിമയിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ മലയാള സിനിമ തനിക്ക് ഒരുപാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെന്ന് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഞാൻ പലപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, സിനിമ എനിക്ക് ഒരുപാട് സൗഭാഗ്യം തന്നിട്ടുണ്ട്, അതിൽ മൂന്നെണ്ണം വളരെ പ്രധാനമായവയാണ്. അതിൽ ഒന്ന് യേശുദാസ് എന്ന ഗായകന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് സത്യൻ അന്തിക്കാട് പറയുന്നു

അതുപോലെ ഞാൻ എഴുതിയ ഗാനങ്ങൾ ആലപിക്കുകയും, കാണുകയും കേൾക്കുകയും അദ്ദേഹം ചെയ്യുന്നതും, എന്റെ സങ്കല്പത്തിനും അപ്പുറമാണ്. മറ്റൊരു ഭാഗ്യം ഇളയരാജയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത്. അതും ഒരു സിനിമയല്ല പകരം പത്തോളം സിനിമകളിൽ ഒന്നിച്ചു വർക്ക് ചെയ്യ്തു. എന്നാൽ ഇതിന് ഒന്നും ഭാഗ്യം എന്നല്ല പറയേണ്ടത് ഒരു അനുഗ്രഹം എന്നാണ്

അതുപോലെ മറ്റൊരു ഭാഗ്യം മോഹൻലാൽ എന്ന കലാകാരനെ ക്യമറക്ക് മുന്നിലെത്തിച്ചത്, അതും എന്റെ ഒരു ഭാഗ്യമാണ്, ഈ മൂന്നു കാര്യങ്ങൾ എനിക്ക് മലയാള സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളാണ് സത്യൻ അന്തിക്കാട് പറയുന്നു.












