കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപെട്ടതാക്കി! വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായി; സുരഭി ലക്ഷ്മി 

ഒരുകാലത്തു മലയാള സിനിമയിലെ ആക്ഷൻ റാണി ആയിരുന്നു നടി വാണിവിശ്വനാഥ്, ഇപ്പോൾ താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി, വാണിവിശ്വനാഥിനൊപ്പമുള്ള ഒരു ചിത്രവും ഒരു കുറിപ്പുമാണ് സുരഭി പങ്കുവെച്ചിരിക്കുന്നത്, നടിയുടെ കുറിപ്പ് ഇങ്ങനെ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കിമാറ്റിയ എന്റെ പ്രിയപ്പെട്ട വാണിച്ചേച്ചിക്ക് 50 താം പിറന്നാള്മ്മുകൾ, ഇതുവരെയുള്ള എന്റെ സിനിമ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി

വാണിച്ചേച്ചിയുടെ കൂടെ റൈഫിൾ ക്ളബ്ബിൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി ,നേതൃത്വം വഹിക്കുകയും , ഒരു കുഞ്ഞനുജത്തിയെ പോലെ ചേർത്ത് നിർത്തുകയും ചെയ്യ്ത എന്റെ പ്രിയപ്പെട്ട വാണിച്ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് സുരഭി ലക്ഷ്മി പങ്കുവെച്ച കുറിപ്പിൽ പറയുന്നത്

തനിക്ക് ലഭിച്ചിട്ടുള്ള വലിയ സൗഹൃദത്തിൽ ഒന്നാണ് വാണിയുമായുള്ള സൗഹൃദമെന്നു സുരഭി പറയുന്നുണ്ട്, ഇരുവരും തമിലുള്ള ചിത്രവും, വീഡിയോയും സുരഭി തന്റെസോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം വാണി വിശ്വനാഥ് ഇപ്പോൾ സിനിമകളിൽ സജീവമാകുകയാണ്, റൈഫിൾ ക്ളബ്ബ് എന്ന സിനിമയിലാണ് വാണി അവസാനമായി ഇപ്പോൾ അഭിനയിച്ചത്