നടി ബീന  കുമ്പളങ്ങി ഇപ്പോൾ അനാഥമന്ദിരത്തിൽ ഇല്ല; നടിയുടെ പുതിയ വിവരവുമായി; ശാന്തിവിള ദിനേശ് 

ഈ അടുത്തിടെ ആയിരുന്നു നടി ബീന കുമ്പളിങ്ങിയുടെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടായ വിവരം എല്ലാവരും അറിയുന്നത്, തന്റെ സ്വന്തം വീട്ടിൽ നിന്നും സഹോദരങ്ങൾ അടിച്ചിറക്കി വിടുകയും പിന്നീട് നടി അനാഥ മന്ദിരത്തിൽ കഴിയുകയും ചെയ്യ്തിരുന്നു, എന്നാൽ ഇപ്പോൾ നടിയെ കുറിച്ചുള്ള പുതിയ വിവരമാണ് നിർമാതാവ് ശാന്തിവിള ദിനേശ് പറയുന്നത്, തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ബീനയെ സഹായിക്കാൻ ഒരു പ്രമുഖ നടി തയാറായി വന്നിരുന്നു, എന്നാൽ ഈ നടിയുടെ പേര് താൻ വെളിപ്പെടുത്തുന്നുമില്ല എന്നും ശാന്തിവിള പറയുന്നു

ഈ നടി ബീനയെ ഏല്പിക്കാൻ കുറച്ചു തുക തന്നത് കൊടുക്കാൻ ബീനയെ വിളിച്ചപ്പോൾ അവർ അനാഥമന്ദിരത്തിൽ ഇല്ലഎന്നും അവർ അവിടുന്ന് പോയി എന്നുള്ള വിവരവും അറിഞ്ഞത്, അവരുടെ വീട്ടിൽ നിന്നും പോലീസുകാർ സഹോഹരങ്ങളെ മാറ്റിയെന്നും, വീടിന്റെ താക്കോൽ കൊടുത്തു എന്നും അറിയുന്നത് എന്നാൽ ആ വീട്ടിൽ അവർക്ക് താമസിക്കാൻ കഴിയുന്നില്ല. വീട് പണി സ്പോൺസർ ചെയ്ത മാധ്യമ സ്ഥാപനവും കോൺ‌ട്രാക്‌ടറും തമ്മിൽ തെറ്റി.

ബാക്കി വർക്ക് ചെയ്യാതെ കോൺട്രാക്ടർ പോയി. വീട്ടിൽ കയറി താമസിക്കാൻ ഇനിയും കുറേ കാശ് വേണം.താൻ ഒരു പരാതി പറയുകല്ല എന്നും ചെയ്യ്തു തന്ന സഹായത്തിന് അമ്മ സംഘടനയോട് നന്ദിയുണ്ടെന്നും ബീന പറഞ്ഞു, അതുപോലെ ബാക്കി കുറച്ചു പൈസ കൂടി കിട്ടിയാലേ തനിക്ക് ആ വീട്ടിൽ താമസിക്കാൻ കഴിയൂ എന്നും ബീന തന്നോട്  പറഞ്ഞു, ഞാൻ ഈ സഹിയ്ക്കാൻ എത്തിയ നടിയുടെ നമ്പർ ബീനക്ക് കൈമാറി, അതുപോലെ ഈ നടി മുഖേന കണ്ണൂരിലുള്ള ഒരു കുടുംബത്തിനും തുക നല്കിയിട്ടുണ്ടുന്ന ശാന്തിവിള പറയുന്നു