‘ആവേശ’ത്തിലെ ഒരു പാട്ടിലെ വരി പൊളിറ്റിക്കലി തെറ്റായിരുന്നു!  അനുഭവം പങ്കുവെച്ചു, വിനായക് ശശികുമാർ 

ആവേശം എന്ന ഹിറ്റ് ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ എഴുതിയ വിനായക് ശശികുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, താന്‍ പാട്ടുകൾ  എഴുതുമ്പോൾ പൊളിറ്റിക്കലി കറക്ട് ആയി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ആളാണ് ,എന്നാല്‍ ആവേശത്തിലെ ഒരു പാട്ടിലെ വരി പൊളിറ്റിക്കലി തെറ്റായിരുന്നുവെന്ന അനുഭവവും പങ്കുവെക്കുകയാണ് വിനായക്, ആത്യന്തികമായി നമ്മള്‍ നമ്മളെ നന്നാക്കാന്‍ നോക്കുകയാണ് വേണ്ടത്. അങ്ങനെ വരുമ്പോള്‍ നമുക്ക് നൈസര്‍ഗികമായി വരുന്ന എല്ലാ കലാസൃഷ്ടിയും പൊളിറ്റിക്കലി കറക്ട് ആയിരിക്കും

ഞാന്‍ വ്യക്തിപരമായി പൊളിറ്റിക്കലി കറക്ട് ആവാന്‍ ശ്രമിക്കുന്ന ഒരാളാണ്. തെറ്റുണ്ടെങ്കില്‍ തെറ്റ് സമ്മതിക്കാനും ഒരു സാഹചര്യം അനുസരിച്ച് പരിണമിക്കാനും തനിക്കറിയാം, ആവേശത്തില്‍ പോലും അങ്ങനെ തെറ്റായി ഒരു വരിയുണ്ടായിരുന്നു. എഴുതി കഴിഞ്ഞപ്പോള്‍ തെറ്റായി തോന്നി. കഥാപാത്രത്തെ നീതീകരിക്കാന്‍ വേണ്ടിയല്ലേ എഴുതുന്നത് എന്നാണ് ചിന്തിച്ചത്. പക്ഷെ ജിത്തു തന്നെ പറഞ്ഞു, ആ വരി വേണ്ട, അത് കുറച്ച് റോങ്ങ് ആണ് എന്ന്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്ക് അതില്‍ വലിയ നന്ദിയുണ്ട്

കാരണം അന്ന് ആ പാട്ടില്‍ ആ വരി വന്നിരുന്നെങ്കില്‍ മോശം ആയേനെ, ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോളില്ല . കാരണം ഇപ്പോള്‍ ഈ പ്രോസസ്  നന്നായി ആസ്വദിക്കുന്നുണ്ട്. ചിലപ്പോള്‍ മറ്റൊരാള്‍ക്ക് സംവിധാനം ചെയ്യാനായി ഒരു തിരക്കഥ എഴുതിയേക്കാം. ആഗ്രഹമുണ്ട്, ഐഡിയകള്‍ ഒക്കെ വരുന്നുണ്ട്. പാട്ടെഴുത്ത് തന്നെയാണ് അന്നം എന്നുള്ളത് കൊണ്ട്, അത് മുടക്കാന്‍ കഴിയില്ല . ഇത്രയും ജനങ്ങളുള്ള കേരളത്തില്‍ താന്‍ ചെയ്യുന്ന പാട്ടെഴുത്ത് എന്ന പണി ചെയ്യുന്നത് പത്തോ മുപ്പതോ പേര്‍ മാത്രമേയുള്ളു. അവര്‍ക്ക് തന്നെ വേറെ എന്തെങ്കിലും സൈഡ് ബിസിനസുകള്‍ ഉണ്ടാകും. എന്തും നേരിടാനുള്ള ഒരു ഹൃദയമുണ്ടെങ്കില്‍ ഈ പാട്ടെഴുത്തിന്റെ മേഖലയിലേക്ക് വരാം എന്നേ പറയാനുള്ളു എന്നും വിനായക് ശശികുമാർ പറയുന്നു