ആ നടനോടുള്ള സൗഹൃദം കൊണ്ടാണ് ആ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യ്തത്! അതിന്റെ പേരിൽ ഒരുപാട് വിമർശനം കേട്ട്; കാജൽ അഗർവാൾ 

നിരവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ നടിയാണ് കാജൽ അഗർവാൾ, താൻ ഒരു തെലുങ്ക് ചിത്രത്തിൽ ഐറ്റംഡാൻസ് കളിച്ചതിന്റെ  പേരിൽ നിരവധി വിമർശനങ്ങൾ ഉയർന്നു എന്നും അത് തന്നെ ഒരുപാട് വിഷമിപ്പിച്ചു എന്നും തുറന്നു പറയുകയാണ് നടി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ , മോഹൻലാൽ ചിത്രമായ ജനത ഗാരേജ്  എന്ന ചിതൃത്തത്തിലാണ് നടി ഈ ഒരു ഐറ്റം ഡാൻസ് കളിച്ചത്,

ഈ ചിത്രത്തില്‍  പക്ക ലോക്കല്‍ എന്ന ഗാനത്തിലാണ് താൻ  നൃത്തം ചെയ്തത്. ഇതോടെ തനിക്കെതിരെ ഒരുപാട്  വിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. നടന്‍ ജൂനിയര്‍ എന്‍ടിആറുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് ഈ ഗാനം ചെയ്തത് എന്നാണ് കാജല്‍ പറയുന്നത്, ഇതിന് മുമ്പ് വരെ ഐറ്റം സോഗില്‍ താൻ അഭിനയിച്ചിട്ടില്ല എന്നും നടി പറഞ്ഞു

അതുകൊണ്ട് തന്നെ ആദ്യം ഇത് തനിക്ക് വെല്ലുവിളിയാണെന്ന് തോന്നിയിരുന്നു. എന്നാല്‍ താരം ഇത് ഏറ്റെടുക്കുകയായിരുന്നു. അതേസമയം, മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും തകര്‍ത്ത് അഭിനയിച്ച ചിത്രം ഹിറ്റ് ആയിരുന്നു ജനത ഗാരേജ്. ഈ ഗാനത്തിലേക്ക് ആദ്യം തമന്നയെ ആയിരുന്നു പരിഗണിച്ചത് എന്നാല്‍ ഡേറ്റ് ക്ലാഷ് വന്നതോടെ തമന്ന പിന്മാറുകയായിരുന്നു. പിന്നാലെയാണ് ഈ ഓഫര്‍ കാജലിന് ലഭിച്ചത്