
സിനിമാ തിരക്കുകള്‍ക്കിടയിലാണെങ്കിലും ആരോഗ്യ കാര്യത്തിലും ഫിറ്റ്നസിലും അതീവ ശ്രദ്ധാലുവാണ് നടന് മോഹന്‍ലാല്‍. പലപ്പോഴും താരം ഫിറ്റ്നസ് വീഡിയോ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യലിടത്ത് കത്തിപ്പടരുന്നത്.

വയസ് 64 ആകുമ്പോഴും ഇപ്പോഴും പ്രായത്തിനെ വെല്ലുവിളിയ്ക്കുന്ന ലുക്കിലാണ് താരം എത്തുന്നത്. അതിന്റെ പ്രധാന കാരണം വര്‍ക്കൗട്ട് തന്നെയാണ്. വളരെ അനായാസകരാമയി ഹെവി വെയിറ്റ് എടുക്കുന്ന താരത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. ആരാധകര്‍ തെല്ല് അമ്പരപ്പോടെയാണ് വെയിറ്റ് എടുക്കുന്ന മോഹന്‍ലാലിനെ കാണുന്നത്. താരത്തിന്റെ ട്രെയിനറായ ജിതിന് മാത്യു റോയ് ആണ് മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോ പുറത്തുവിട്ടത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിയ്ക്കുന്നത്. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരുടെ ഷെഡ്യൂളാണ് പുരോഗമിയ്ക്കുന്നത്. കുട്ടിക്കാനത്തുംഗുജറാത്തിലും അബുദാബിയിലും ചിത്രത്തിന്റെ
ചിത്രീകരണം നടക്കാനുണ്ട്.











