വിജയ് സേതുപതിയുടെ ക്രൈം കോമഡി എന്റര്‍ടെയിനര്‍!! ‘എയ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനായെത്തുന്ന പുതിയ ചിത്രം ‘എയ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്. ആറുമുഖ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യോഗി ബാബു, ബി എസ് അവിനാഷ്, ദിവ്യ പിള്ള, ബബ്ലു, രാജ്കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്.

മലേഷ്യയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. മലേഷ്യയിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലേഷ്യയില്‍ ഇതുവരെ ചിത്രീകരിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.

വിജയ് സേതുപതിയുടെ ചെറുപ്പ കാലത്തെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്രൈം കോമഡി എന്റര്‍ടെയിനര്‍ ചിതമായിരിക്കും എയ്‌സ് എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സിനിമറ്റൊഗ്രാഫി കരണ്‍ ഭഗത്തുര്‍ റാവത്ത്, മ്യുസിക്ക് ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം എ കെ മുത്തു, എഡിറ്റിങ്ങ് ആര്‍ ഗോവിന്ദരാജ്. പിആര്‍ഒ ശബരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.