ബോളിവുഡിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് നടി ജാന്‍വി കപൂര്‍. തെന്നിന്ത്യന്‍ സിനിമാലോകത്തും അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുകയാണ് ജാന്‍വി. അടുത്തിടെയായി താരത്തിന്റെ പ്രണയവാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും കാമുകന് ശിഖര്‍ പഹാരിയയെ കുറിച്ചും ജാന്‍വി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. പതിനഞ്ചാം വയസു മുതല്‍ തന്റെ കൂടെയുണ്ട് ശിഖര്‍ പഹാരി എന്നാണ് ജാന്‍വി പറയുന്നു. ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’യുടെ പ്രമോഷന് പരിപാടിയിലാണ് താരം കാമുകനെ കുറിച്ച് പറയുന്നത്.
പരസ്പരം സ്വപ്നങ്ങള്‍ പങ്കുവെച്ച് ജീവിക്കുകയാണ് താനും ശിഖരുമെന്ന് ജാന്‍വി പറയുന്നു. തന്റെ സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും അവന്റെ സ്വപ്നങ്ങളാണെന്നും അവന്റെ സ്വപ്നങ്ങള്‍ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ജാന്‍വി പറയുന്നു. തങ്ങള്‍ പരസ്പരം സപ്പോര്‍ട്ട് സിസ്റ്റമായിട്ടാണ് നിലകൊള്ളുന്നതെന്നും ജാന്‍വി പറയുന്നു.
നിസ്സാരക്കാരനല്ല ശിഖര്‍ പഹാരിയ. മഹാരാഷ്ട്രയിലെ മുന്‍ മുഖ്യമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകനാണ് താരപുത്രിയുടെ ഹൃദയം കീഴടക്കിയത്. സ്പോര്‍ട്സ് താരവുമാണ് ശിഖര്‍.