
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത് 2016-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം ചിത്രമാണ് ഒപ്പം. എട്ടുവര്‍ഷത്തിനിപ്പുറം ഒപ്പം ഹിന്ദിയിലൊരുങ്ങുകയാണ്. പ്രിയദര്ശന് തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ജയരാമന് എന്ന കഥാപാത്രമായി സെയ്ഫ് അലി ഖാന് ആണ് എത്തുന്നത്. സമുദ്രകനി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ജയദേവനായി ബോബി ഡിയോള്‍ അഭിനയിച്ചേക്കും. മലയാളത്തിലെ കഥ അതുപോലെയല്ല ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. സാറ അലിഖാനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ജൂലൈയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. മുപ്പത്തിയഞ്ച് ദിവസം കൊണ്ട്
സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സിനിമയ്ക്കു ശേഷം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രവും പ്രിയദര്ശന് ഒരുക്കുന്നുണ്ട്. ‘ഹേരാ ഫേരി’, ‘ഗരം മസാല’, ‘ഭാഗം ഭാഗ്’, ‘ഭൂല്‍ ഭുലയ്യ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അക്ഷയ് കുമാര്‍- പ്രിയദര്ശന് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും.











