
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. തെന്നിന്ത്യന്‍ നടന് സത്യരാജായിരിക്കും മോദിയായെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ട്രാക്കറായ രമേശ് ബാലയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ആരാധകലോകം.

രണ്ടാം തവണയാണ് നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നത്. 2019ലിറങ്ങിയ പിഎം നരേന്ദ്ര മോദി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ആദ്യമൊരുക്കിയ ചിത്രം. വിവേക് ഒബ്റോയ് ആണ് മോദിയായെത്തിയത്.
ബാഹുബലിയിലെ കട്ടപ്പയായെത്തി തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയനായ താരമാണ് സത്യരാജ്. സിംഗപ്പൂര്‍ സലൂണ്‍ എന്ന സിനിമയാണ് സത്യരാജിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം. ആര്‍ജെ ബാലാജിയായിരുന്നു ചിത്രത്തില്‍ നായകന്. ചക്രപാണി എന്ന കഥാപാത്രമായിട്ടാണ് സത്യരാജ് എത്തിയത്.
Veteran Actor #Sathyaraj to act as #NarendraModi in Honourable PM #NarendraModi Biopic#NarendraModiBiopic
Further Details to be revealed soon…@Sibi_Sathyaraj #DivyaSathyaraj@onlynikil pic.twitter.com/uHSn3NRYXu
— Ramesh Bala (@rameshlaus) May 18, 2024











