
കലാരംഗത്തെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങളെക്കുറിച്ച് മല്ലികാ സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ നൽകുന്നത്, സിനിമാലോകം എന്ന് പറയുന്നത് തന്നെ ഗ്ളാമറസ് ആണ്. ഇത് പണ്ടുമുതലേ ഉള്ളതാണ് നിറത്തിലൊന്നുമല്ല , അഭിനേതാവിന്റെ കഴിവിലാണ് കാര്യം മല്ലിക പറയുന്നു. സൂപ്പറ്റ് സ്റ്റാർ രജനീകാന്തിന് നിറം കുറഞ്ഞുപോയതുകൊണ്ട് ഒപ്പം അഭിനയിക്കാൻ പലരും തയാറായിട്ടില്ല. കലഭാവന്‍ മണി, ഇന്ദ്രന്‍സ് തുടങ്ങി പലര്‍ക്കും നായികമാരെ കിട്ടാത്ത ഒരു കാലമുണ്ടായിരുന്നു

ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നൊക്കെ പറയുമ്പോള്‍ പേടിയാണ്. മലയാളത്തില്‍ പറയുമ്പോള്‍ കറുപ്പ് വെളുപ്പ് എന്നൊക്കെ ആയിപ്പോയാല്‍, മൊത്തത്തില്‍ കോലാഹലം നടക്കുന്ന സമയമാണ്. എന്തിനാണ് ഇങ്ങനെ ഒരു കോലാഹലം ഒന്നും തനിക്ക് അറിയില്ല. ഒരു ചെറിയ ഒരു വര്‍ണ വിവേചനം, അത് ഒരു രംഗത്ത് മാത്രമല്ലാ പല രംഗങ്ങളിലും ഉണ്ട്. ലോകം മുഴുവന്‍ ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ കൂടെ അന്നത്തെ കാലത്ത് അഭിനയിക്കാനായിട്ട് ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു

എന്നാൽ രജിനികാന്ത് സൂപ്പര്‍ സ്റ്റാറായത് പിന്നീട് നമ്മൾ കണ്ടതാണ്. അതിനുശേഷം ലോക സുന്ദരികള്‍ വരെ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചു. ഇന്ന് അവരുടെ കൂടെ അഭിനയിക്കാനൊക്കെ ആള്‍ക്കാര്‍ക്ക് ഇഷ്ടം കൂടുകയാണ്. നിറമല്ല പ്രധാനം. കഴിവിലാണ് പ്രധാനം എന്നും നടി പറയുന്നു












