എന്റെ കലാജീവിതത്തിൽ കാലം തെറ്റിവന്ന ചിത്രമാണത്! വി എഫ് എക്സ് ഇല്ലെങ്കിൽ ഇന്നത്തെ നടന്മാർക്ക് പറന്ന് വന്നു ഇടിക്കാൻ പറ്റുമോ; കമൽ 

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധയകനാണ് കമൽ, അതിലെ സംവിധായകന്റെ എടുത്തുപറയാവുന്ന ഒരു ഹിറ്റ് ചിത്രമാണ് ആയുഷ്ക്കാലം, ചിത്രത്തിൽ ജയറാമും, മുകേഷുമായിരുന്നു നടന്മാർ , ജയറാം ഇതിൽ ഒരു പ്രേതത്തിന്റെ റോൾ ആണ് അഭിനയിച്ചത്. അതും ഇന്നത്തെ പോലെ വി എഫ് എക്സ് ഒന്നുമില്ലാത്ത കാലത്താണ് ഈ ചിത്രം നിർമിച്ചത്, ഇപ്പോൾ ചിത്രത്തെ കുറിച്ചും, വി എഫ് എക്സ് രംഗങ്ങളെയും കുറിച്ച് കമൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്.

എന്റെ കലാജീവിതത്തിൽ കാലം തെറ്റി വന്ന ചിത്രമായിരുന്നു ആയുഷ്കാലം ,കാരണം ഇന്നാണ് ആ ചിത്രം  ചെയ്യുന്നതെങ്കില്‍ എനിക്ക് വളരെ ഈസിയായിട്ട് ഉള്ള ഒരുപാട് കാര്യങ്ങള്‍ അതിലൂടെ ചെയ്യാന്‍ കഴിയുമായിരുന്നു. പ്രധാനമായും ഗ്രാഫിക്‌സ് ആണ്. സി ജി ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അന്ന് അതില്‍ കാണിച്ച ടെക്‌നിക്‌സിനൊന്നും വിഎഫ്എക്‌സുമായി യാതൊരു ബന്ധവുമില്ല. ഇതെല്ലാം ചെയ്തത് പഴയ കാല ക്യാമറയിലാണ് ഷൂട്ട് ചെയ്തത്

അന്ന് അങ്ങനെ ഒരു സാങ്കേതിക മാർഗ്ഗവുമില്ലാതെയാണ് ആ ചിത്രം ചെയ്യ്തത്. അന്ന് പലരും ചോദിച്ചിരുന്നത് പ്രേതത്തിന് നിഴലുണ്ടോ എന്നാണ്. ഞാന്‍ പറഞ്ഞത് എന്റെ പ്രേതത്തിന് നിഴലുണ്ട് എന്നതാണ്. സിജി ഉള്ള കാലത്ത് നമുക്ക് എന്തും മായ്ച്ച് കളയാം പക്ഷെ അന്ന് അതില്ലല്ലോ. സൂര്യന്റെ വെളിച്ചത്തില്‍ വരുന്ന നിഴലിനെ കട്ട് ചെയ്യാന്‍ കഴിയില്ല. സിജി വിഎഫ്എക്‌സും ഒന്നുമില്ലെങ്കില്‍ ഇന്നത്തെ താരങ്ങള്‍ എങ്ങനെയാണ് പറന്ന് വന്ന് ഇടിക്കുന്നത്, അതാണ് അന്നും ഇന്നും സിനിമകൾ തമ്മിലുള്ള വത്യാസം കമൽ പറയുന്നു