സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു!! ഒമര്‍ ലുലുവിനെതിരെ യുവനടിയുടെ പരാതി

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിര്‍വധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. നെടുമ്പാശ്ശേരി പോലീസാണ് നടിയുടെ പരാതിയില്‍ കേസെടുത്തത്. പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

കേസിന് പിന്നില്‍ വ്യക്തിവിരോധമാണുള്ളതെന്ന് ഒമര്‍ ലുലു പ്രതികരിച്ചു. നടിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. സൗഹൃദം ഉപേക്ഷിച്ചതാണ് വിരോധത്തിനും പരാതിയ്ക്കും കാരണമെന്നും ഒമര്‍ലുലു പറയുന്നു. പണം തട്ടിയെടുക്കാനുള്ള ബ്ലാക് മെയില്‍ ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും സംവിധായകന്‍ ആരോപിക്കുന്നു. നല്ല സമയമാണ് ഒമറിന്റേതായി ഒടുവില്‍ തിയ്യേറ്ററിലെത്തിയ ചിത്രം.

കൊച്ചിയില്‍ സ്ഥിര താമസമാക്കിയ നടിയാണ് സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് നടിയുടെ പരാതി.