കഴിഞ്ഞ ദിവസമാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ യുവ നടി പോലീസിൽ പരാതി നൽകിയത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാം എന്ന് പറഞ്ഞു തന്നെ പല തവണ ബലാ,ത്സംഗം ചെയ്തു എന്നാണ് പോലീസിൽ നടി പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിൽ നടി ഇതിനോടകം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തന്റെ സിനിമയിൽ അവസരം നൽകാം എന്നു തന്നോട് ഒമർ ലുലു പറഞ്ഞു എന്നും അതിനായി അദ്ദേഹത്തിന് വഴങ്ങി കൊടുക്കേണ്ടി വന്നു എന്നുമാണ് നടി പരാതി പെട്ടിരിക്കുന്നത്.
എന്നാൽ ഈ കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെ സിനിമയിൽ അവസരം നൽകാം എന്ന് വാഗ്ദാനം ചെയ്തു പല സ്ഥലങ്ങളിലും കൊണ്ട് പോയി തന്നെ ബലാ,ത്സംഗം ചെയ്തു എന്നും അതിനു ശേഷം തന്നെ കോൺടാക്റ്റ് ചെയ്യാതെ ആയി എന്നുമാണ് നടി പരാതിയിൽ പറയുന്നത്. നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊച്ചിയിൽ സ്ഥിരതാമസക്കാരിയാണ് നടി. എന്നാൽ സംഭവത്തിൽ ഒമർ ലുലുവും പ്രതികരിച്ചിട്ടുണ്ട്.
നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നു എന്നും എന്നാൽ സൗഹൃദം കുറഞ്ഞത് നടിക്ക് തന്നോട് വൈരാഗ്യം ഉണ്ടാകാൻ കാരണമായി എന്നും സൗഹൃദത്തിൽ ഉള്ള സമയത്ത് പല സ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ട് എന്നും എന്നാൽ നടിയുടെ ഉദ്ദേശം മറ്റു ചിലത് ആണെന്ന് മനസ്സിലാക്കി സൗഹൃദം അവസാനിപ്പിച്ചപ്പോഴാണ് ഇത്തരത്തിൽ ഒരു കേസ് കൊടുത്തത് എന്നും ഇദ്ദേഹം പറയുന്നു. പണം തട്ടിയെടുക്കാൻ ബ്ളാക്മെയിൽ ചെയ്തിരുന്നു എന്നും അത് നടക്കാതെ വന്നപ്പോഴാണ് ഇപ്പോൾ കേസ് കൊടുത്തിരിക്കുന്നത് എന്നുമാണ് ഒമർ ലുലു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.