22 രൂപയുടെ ചായയ്ക്ക് നാലായിരം രൂപ കൊടുത്ത് ജയസൂര്യ!! മനംനിറയ്ക്കുന്ന അനുഭവം പങ്കിട്ട് ആരാധകന്‍

തന്മയത്വമുള്ള അഭിനയത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടംപിടിച്ച താരമാണ് നടന്‍ ജയസൂര്യ. സിനിമയക്ക് പുറത്ത് ആരാധകരോടും സഹജീവികളോടും താരത്തിന്റെ ഇടപെടലുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാര്‍ക്കൊപ്പം താരം ഇടപഴകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ലാളിത്യത്തിനെ കുറിച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. 2 വര്‍ഷം മുന്‍പത്തെ അനുഭവമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ധനേഷ് മാധവനാണ് ഹൃദ്യമായ അനുഭവം പങ്കിട്ടിരിക്കുന്നത്.

2 വര്‍ഷം മുന്‍പ് ഒരു യാത്രയില്‍ കണ്ട കാഴ്ചയാണ്. ജയസൂര്യ ഒരു ചെറിയ ചായക്കടയില്‍ നിന്ന് ഒരു ചായയും പത്തരിയും കഴിക്കുന്നു. കടക്കാരന് ഒരു 75 വയസ്സിന് മുകളില്‍ കാണും, ആള്‍ക്ക് താരത്തെ പിടികിട്ടിയില്ല, ചായ കുടിച്ചു കഴിഞ്ഞ് ജയസൂര്യ എത്രയായി ചേട്ടാ എന്ന് ചോദിച്ചു, അപ്പോള്‍ പുള്ളി 22 രൂപ എന്ന് പറഞ്ഞു. ജയസൂര്യ പോക്കറ്റില്‍ നിന്നും രണ്ട് 2000 നോട്ടുകള്‍ എടുത്ത് ആള്‍ക്ക് കൊടുത്തു, എന്നിട്ട് പെട്ടെന്ന് വണ്ടിയില്‍ കയറിപ്പോയി.

കടക്കാരന്‍ ചേട്ടന്‍ പെട്ടന്ന് ഒന്ന് ഞെട്ടി. പുള്ളിക്ക് അപ്പോഴും ആളെ മനസ്സിലായില്ല എന്ന് എനിക്ക് ആ നോട്ടത്തില്‍ പിടികിട്ടി. എവിടെയോ കണ്ട ഒരു മുഖം ആണല്ലോ എന്ന് ആള് ആലോചിക്കുന്നുണ്ട്. പക്ഷെ കിട്ടുന്നില്ല, ആ 4000 രൂപ നമുക്ക് ചെറുതായിരിക്കും. പക്ഷേ ആ കടക്കാരന് അതൊരുപക്ഷേ അയാളുടെ ആഴ്ചയിലെ വരുമാനം ആയിരിക്കും. വലിയ വലിയ ചാരിറ്റികളെക്കാള്‍ ഇങ്ങനെയുള്ള ചെറിയ ചെറിയ സംഭാവനകള്‍ മനസിന് വളരെ സന്തോഷം തരുന്നതാണ്. ആ ദിവസവും ആ പൈസ കിട്ടിയപ്പോഴുള്ള കടക്കാരന്റെ മുഖവും ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല, എന്നു പറഞ്ഞാണ് ധനേഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.