
ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷത്തിലൂടെ തൊടുന്നതെല്ലാം പൊന്നാക്കിയാണ് മലയാള സിനിമ 2024ൽ കുതിക്കുന്നത്. വർഷം പാതി മാത്രം എത്തുമ്പോൾ തന്നെ 1000 കോടി ബിസിനസും മലയാള സിനിമ നേടിക്കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ആവേശം, ഗുരുവായൂരമ്പല നടയിൽ തുടങ്ങി വമ്പൻ ഹിറ്റുകളാണ് ഈ വർഷം പിറന്നത്. ഇപ്പോൾ റിലീസായി ആദ്യ ആഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ ലിസ്റ്റാണ് പുറത്ത് വന്നിട്ടുള്ളത്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ഈ ലിസ്റ്റ് പുറത്ത് വിട്ടിട്ടുള്ളത്. 2018, പുലിമുരുകൻ, ലൂസിഫർ, തുടങ്ങിയ വൻ ഹിറ്റുകളെല്ലാം ഈ പട്ടികയിലുണ്ട്. എന്നാൽ, 2024ലെ സിനിമകൾ ആണ് കൂടുതൽ ഉള്ളത് എന്നുള്ളതാണ് ശ്രദ്ധേയം. ബ്ലെസിയും പൃഥ്വിയും ഒന്നിച്ച ആടുജീവിതം ആണ് ഒന്നാം സ്ഥാനത്തുള്ളത്. എട്ട് ദിവസത്തിൽ 38 കോടിയാണ് ആടുജീവിതം നേടിയത്. രണ്ടാം സ്ഥാനത്ത് പൃഥ്വിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫറാണ്.
പട്ടിക ഇങ്ങനെ
1. ആടുജീവിതം : 38 കോടി (8ദിവസം)
2. ലൂസിഫർ : 33.2 കോടി (8ദിവസം)
3. ഭീഷ്മപർവ്വം : 30.75 കോടി (8ദിവസം)
4. ആവേശം : 28.15 കോടി (8ദിവസം)
5. ഗുരുവായൂരമ്പല നടയിൽ : 28 കോടി (8ദിവസം)
6. പുലിമുരുകൻ : 25.43 കോടി (7ദിവസം)
7. ടർബോ : 25.3 കോടി (8ദിവസം)
8. 2018 : 25.25 കോടി (7ദിവസം)
9. നേര് : 24.6 കോടി (8ദിവസം)
10. മഞ്ഞുമ്മൽ ബോയ്സ് : 24.45 കോടി (8ദിവസം)
11. കണ്ണൂർ സ്ക്വാഡ് : 23.6 കോടി (8ദിവസം)
12. ആർഡിഎക്സ് : 22.75 കോടി (7ദിവസം)
13. കായംകുളം കൊച്ചുണ്ണി : 22.65 കോടി (8ദിവസം)
14. കുറുപ്പ് : 22.4 കോടി (7ദിവസം)
15. വർഷങ്ങൾക്കു ശേഷം : 21.65 കോടി (8ദിവസം)











