ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്… അഭ്യര്‍ഥിച്ച് ശാലിനി

ആരാധകരേറെയുള്ള താരമാണ് നടി ശാലിനി. ബാലതാരമായെത്തി നായികയായും തിളങ്ങി വളരെ ചുരുങ്ങിയ നാളില്‍ തന്നെ കരിയര്‍ അവസാനിപ്പിച്ചെങ്കിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ആരാധകരുടെ പ്രതി താരദമ്പതികളാണ് ശാലിനിയും അജിത്തും. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല താരകുടുംബം. വല്ലപ്പോഴുമേ ചിത്രങ്ങള്‍ പങ്കിടാറുള്ളൂ.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് താരം. ആ അക്കൗണ്ട് പിന്തുടരുതെന്നും താരം അഭ്യര്‍ഥിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റും പങ്കുവെച്ചാണ് ശാലിനി ഇക്കാര്യം അറിയിച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടിട്ടുണ്ട്.

‘എല്ലാവര്‍ക്കും, ഒരു മുന്നറിയിപ്പ്: ഇത് എന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അല്ല. ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്. നന്ദി!’ എന്നാണ് ശാലിനി പങ്കുവച്ചത്.

ajith and shalini life story
ajith and shalini life story

വ്യാജ അക്കൗണ്ടിന് ഇതിനകം 81Kല്‍ അധികം ഫോളോവേഴ്സ് ഉണ്ട്. ശാലിനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രമേ ശാലിനി പങ്കുവെച്ചിട്ടുള്ളൂ. സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുന്ന താര കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 24നാണ് താരങ്ങള്‍ 24ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.