
മലയാളത്തിന്റെ പ്രിയ താരമാണ് നടി ഗായത്രി സുരേഷ്. സൗന്ദര്യ മത്സരത്തില്‍ നിന്നാണ് താരം സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. താരത്തിന്റെ തൃശ്ശൂര്‍ ഭാഷയിലുള്ള സംസാരം ആരാധകര്‍ക്കേറെ ഇഷ്ടമാണ്. പലപ്പോഴും താരത്തിന്റെ പല പരാമര്‍ശങ്ങളും വിവാദത്തിലിടം പിടിയ്ക്കാറുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് താരം. പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടമെല്ലാം താരം തുറന്നുപറഞ്ഞത് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ പുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഗായത്രി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന ‘അഭിരാമി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ജീവിതമാണ് ‘അഭിരാമി’ പറയുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. അതിനിടെ താരം തന്റെ വിവാഹത്തിനെ കുറിച്ചും പറയുന്നുണ്ട്. ബ്രൈഡല്‍ ഷവര്‍ ഉടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഏത് നിമിഷവും പ്രതീക്ഷിക്കാം എന്നാണ് ഗായത്രി പറയുന്നത്. മാത്രമല്ല വിവാഹത്തിന് കരീന കപൂര്‍, ആലിയ ഭട്ട്, മീന, ഭാവന, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങള്‍ പങ്കെടുക്കണമെന്നും ആഗ്രഹമുണ്ടെന്നും താരം പറയുന്നു. വിവാഹം എന്നാണെന്ന് കൃത്യമായി പറയാന്‍ ഇപ്പോള്‍ പറ്റില്ലെന്നും താരം വ്യക്തമാക്കി.











