എല്ലാവര്ക്കും കുട്ടിക്കാല ചിത്രങ്ങള്‍ ഏറെ ഇഷ്ടമാണ്. ഏറെ കൗതുകം നിറയ്ക്കുന്നതാണ് കുസൃതി നിറയുന്ന കുട്ടിക്കാല ചിത്രങ്ങള്‍. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എപ്പോഴും സോഷ്യലിടത്ത് വൈറലാകാറുണ്ട്. അടുത്തിടെ സോഷ്യലിടത്ത് നടന് സത്യരാജിനൊപ്പമുള്ള കുട്ടിയുടെ ചിത്രം വൈറലായിരുന്നു. മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിലായിരുന്നു ആ താരം. എണ്‍പതുകളിലെടുത്ത ചിത്രമാണത്. ആ ചിത്രത്തിന് പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് സത്യരാജ്.
ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍ നിന്നെടുത്ത ചിത്രമാണെന്ന് സത്യരാജ് പറയുന്നു.
ആലപ്പുഴയില്‍ ആയിരുന്നു ഫാസിലിന്റെ സിനിമയുടെ ചിത്രീകരണം. അന്നൊക്കെ മലയാള സിനിമയിലെ സംവിധായകര്‍ അവരുടെ നാട്ടില്‍ തന്നെയാണ് സിനിമ ചെയ്യാറുള്ളത്.
അങ്ങനെ ഫാസില്‍ സാറിന്റെ വീട്ടിലായിരുന്നു ഉച്ച ഭക്ഷണം. അന്നത്തെ കൊഞ്ച് ബിരിണിയാണ് ഗംഭീരമായിരുന്നുവെന്ന് താരം പറയുന്നു. ഭക്ഷണം കഴിച്ച ശേഷം ഫഹദിനെ മടിയില്‍ ഇരുത്തിയപ്പോഴെടുത്ത ചിത്രമാണത്. എന്നാല്‍ ഈ പയ്യനാണ് ആവേശത്തിലെ പയ്യന് എന്ന് മനസ്സിലായില്ല. ആവേശത്തിലും മാമന്നനിലും ഫഹദ് ഗംഭീരമായി ചെയ്തിട്ടുണ്ടെന്നും സത്യരാജ് പറഞ്ഞു.
ഫാസില്‍ സംവിധാനം ചെയ്ത രണ്ട് തമിഴ് ചിത്രങ്ങളില്‍ സത്യരാജായിരുന്നു നായകന്. 1987 ല്‍ പുറത്തെത്തിയ പൂവിഴി വാസലിലേ, 1988 ല്‍ പുറത്തിറങ്ങിയ എന്‍ ബൊമ്മുക്കുട്ടി അമ്മാവുക്ക് എന്നിവയായിരുന്നു ചിത്രങ്ങള്‍.