നാലു വയസുകാരിയായ മകളെ പീഡിപ്പിച്ചെന്ന് അമ്മയുടെ പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്

pocso-case-against-actor-koottickal-jayachandran

പീഡന പരാതിയിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോലീസ് പോക്സ് കേസ് രജിസ്റ്റർ ചെയ്തു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തിട്ടുള്ളത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ പറയുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി എടുത്തത്.