
അർജുൻ അശോകൻ മുഖ്യവേഷത്തിൽ എത്തുന്ന ‘ആനന്ദ് ശ്രീബാല’ തീയറ്ററിൽ എത്താനുള്ള ഒരുക്കത്തിലാണ്. ധ്യാനും അർജനും ഒന്നിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് നാളെ എത്തുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുള്ളത്. നാളെ വൈകുന്നേരം 6 മണിക്ക് ആനന്ദ് ശ്രീബാലയിലെ 5 പോസ്റ്ററുകൾ ആണ് റിലീസ് ചെയ്യുക.
പ്രിഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, നമിത ബൈജു, നസ്ലെൻ എന്നിവർ ചേർന്നാണ് പോസ്റ്ററുകൾ പുറത്ത് വിടുക. അർജുൻ അശോകൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കൂടാതെ സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ് കെ യു, മാളവിക മനോജ് തുടങ്ങി വമ്പൻ താര നിരയാണ് ആനന്ദ് ശ്രീബാലയിൽ അണിനിരക്കുന്നത്.
മാളികപ്പുറം, 2018 തുടങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ‘ആനന്ദ് ശ്രീബാല’ തീയറ്ററിൽ എത്തിക്കുന്നത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ്. സംവിധായകൻ വിനയന്റെ മകനും സിനിമ താരവും ആണ് വിഷ്ണു വിനയ്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കുന്നത്. ചന്ദ്രകാന്ത് മാധവനാണ് ചായാഗ്രഹണം. കിരൺ ദാസാണ് എഡിറ്റർ. ഗോപകുമാർ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരാണ് പ്രൊഡക്ഷൻ ഡിപ്പാർട്‌മെന്റ് കൈകാര്യം ചെയ്യുന്നത്.











