
സോഷ്യൽ മീഡിയിൽ സജീവമായ താരദമ്പതികളാണ് ഗായകൻ വിജയ് മാധവും, ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും, ഇപ്പോൾ ഈ താരദമ്പതികൾ അവരുടെ സന്തോഷവാർത്തയുമായി രംഗത്തു എത്തിയിരിക്കുകയാണ്, തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും ഒരു കുഞ്ഞതിഥി കൂടി എത്തുകയാണ് എന്നാണ് ഇരുവരും പങ്കുവെച്ച വാർത്ത. ദേവിക ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ്

ഇപ്പോള്‍ ഒരു മാസം ആകുന്നതേയുള്ളു. ഇനിയിപ്പോള്‍ ദിവസവും വ്‌ളോഗ് ഒന്നും കാണാന്‍ സാധ്യക്കില്ല . കാരണം പുള്ളിക്കാരിയ്ക്ക് ഛര്‍ദ്ദിയടക്കം ബുദ്ധിമുട്ടുകള്‍ കുറച്ചു കൂടുതലാണ്. കഴിഞ്ഞ തവണത്തേതിനെക്കാളും ബുദ്ധിമുട്ടുകൾ കൂടുതലാണ് ഇത്തവണ. അന്നും നാല് മാസത്തോളം കട്ടിലില്‍ തന്നെയായിരുന്നു. അഞ്ചാം മാസത്തിലാണ് അത് വെളിപ്പെടുത്തുന്നതും.കഴിഞ്ഞ ദിവസം എന്റെ പിറന്നാളായിരുന്നു. മുപ്പത്തിയേഴ് വയസായി. ഈ കാലയളവിനുള്ളിലെ ഏറ്റവും മികച്ച ബെര്‍ത്ത് ഡേ ഗിഫ്റ്റാണിത്. ഇതിനെക്കാളും വലിയ എന്ത് സമ്മാനമാണ് കിട്ടുക. എന്നാണ് വിജയ് പറയുന്നത്

ഇതൊരിക്കലും മറക്കാൻ കഴിയില്ല, എല്ലാം ഈശ്വരാനുഗ്രഹം, ദൈവം തരുന്നത് സ്വീകരിക്കുന്നു. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ഈശ്വരന്‍ കരുതി വെച്ചിട്ടുണ്ടാവും. അതിനെ ചേര്‍ത്ത് പിടിക്കുക. നമ്മള്‍ കരുതിയതൊക്കെ നന്നാവണമെന്ന് നിര്‍ബന്ധമില്ല. ദൈവം കരുതിയത് നല്ലതായിരിക്കും. അതിനൊപ്പം ഈയൊരു സന്തോഷം കൂടി നിങ്ങളോട് പറയുകയാണ്. എല്ലാവരുടെയും പ്രാര്‍ഥനയും സ്‌നേഹവും സപ്പോര്‍ട്ടുമൊക്കെ ഉണ്ടാവണം എന്നാണ് വിജയ് മാധവ് തങ്ങളുടെ വീഡിയോയിൽ പറയുന്നത്












