
ജീവിതത്തില്‍ രജനീകാന്ത് പാലിക്കുന്ന മിതത്വത്തെക്കുറിച്ച് പലപ്പോഴായി സിനിമകൾക്ക് അകത്തും പുറത്തും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ താന്‍ കാരണം രജനീകാന്തിന് നിലത്തു കിടന്ന് ഉറങ്ങേണ്ടി വന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് നടന് അരവിന്ദ് സ്വാമി, ദളപതി എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അങ്ങനൊരു സംഭവമുണ്ടായത്. അരവിന്ദ് സ്വാമിയുടെ ആദ്യ തമിഴ് ചിത്രമാണ് ദളപതി. അന്ന് താന്‍ സെറ്റിലെത്തിയത് ആവശ്യപ്പെട്ടതിലും നേരത്തെയായിരുന്നു. അതിനാല്‍ തന്നോട് കാത്തിരിക്കാന്‍ സംവിധായകന് ആവശ്യപ്പെട്ടു

ആ സമയത്ത് വെറുതെയിരിക്കാന്‍ മടി തോന്നിയ താന്‍ ചുറ്റും നടന്ന് കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടെയാണ് നല്ല ബെഡ്ഡൊക്കെയുള്ളൊരു മുറി കാണുന്നത് അപ്പോൾ അല്‍പ്പനേരം കിടക്കാമെന്ന് കരുതി താന്‍ ക്ഷീണം കാരണം അവിടെക്കിടന്ന ഉറങ്ങിപ്പോയി, മണിക്കൂറുകള്‍ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ കാണുന്നത് താന്‍ കിടന്ന ബെഡ്ഡിന് അരികിലായി നിലത്തു കിടന്നുറങ്ങുന്ന സൂപ്പര്‍ സ്റ്റാറി രജനികാന്തിനെയാണ് . താന്‍ കയറി കിടന്ന് അദ്ദേഹത്തിന്റെ മുറിയിലായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത് നടൻ പറയുന്നു

അന്നദ്ദേഹം ഉറങ്ങുകയായിരുന്ന തന്നെ ശല്യം ചെയ്യണ്ടെന്ന് കരുതിയാണ് നിലത്തു കിടന്നുറങ്ങി അരവിന്ദ് സ്വാമി പറയുന്നു. ഇപ്പോൾ അരവിന്ദ് സ്വാമിയുടെ ഈ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, സൂപ്പര്‍ സ്റ്റാര്‍ എന്നതിന് രജനീകാന്തിനോളം യോജിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയുടെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് ഈ പ്രായത്തിലും രജനീകാന്ത്











