ഗായിക അൽക്ക  യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമാകുന്ന അപൂര്‍വ്വ രോഗം ബാധിച്ചു

ബോളിവുഡിൽ മികച്ച ഗാനങ്ങൾ പാടിയ ഗായിക ആണ് ആൾക്കായാഗ്നിക്, ഇപ്പോൾ ഗായികയുടെ കേൾവി ശക്തി നഷ്ടമാകുന്ന അപൂർവ രോഗം ബാധിച്ചു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. തന്റെ സോഷ്യല്‍ മീഡിയ അകൗണ്ട് വഴിയാണ്  കേള്‍വി ശക്തി നഷ്ടമായ കാര്യം ഗായിക അറിയിച്ചത്. തന്റെ ഇൻസ്റ്റഗ്രാം അകൗണ്ടിൽ തന്റെ രോഗത്തെപ്പറ്റിയും താൻ ഇപ്പോൾ കടന്നു പോകുന്ന മോശമായ അവസ്ഥയെപ്പറ്റിയും വെളിപ്പെടുത്തിയിരിക്കുന്നത്, ഒരു വിമാന യാത്രക്ക് ശേഷമാണ് തനിക്ക് കേൾവി നഷ്ടപെട്ടത്

വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് തനിക്ക് ഒന്നും കേൾക്കുന്നില്ലെന്നുള്ള  തോന്നല്‍ അനുഭവപ്പെട്ടത്. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചുവെന്നും അതിനുകാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നുംഗായിക പറയുന്നു. എന്നാൽ ഇതുവരെയും ഇതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും പറയുന്നുണ്ട്. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ തീരുമാനിച്ചത്

വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് എന്നെ ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണം എന്നാണ് ഗായിക ആ കുറിപ്പിൽ പറയുന്നത് ,ബോളിവുഡ് സംഗീത രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും ഒക്കെ തന്നെ അൽക യാഗ്നിക്ക് പങ്കു വെച്ചിരിക്കുന്ന ഈയൊരു പോസ്റ്റിന് അടിയില്‍ പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിട്ടുണ്ട്.