
പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി. ഇപ്പോഴിതാ 23ാം പിറന്നാള്‍ നിറവിലാണ് താരം. മമിതയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടിയും സുഹൃത്തുമായ അഖില ഭാര്‍ഗവന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും അഖില പങ്കുവച്ചിട്ടുണ്ട്. നീ ഒരുപാടൊരുപാട് സ്‌പെഷ്യലാണ്. നമ്മുടെ നല്ല നിമിഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം, പശ്ചാത്തലത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗാനം. ഹാപ്പി ബര്‍ത്ത്‌ഡേ എന്നാണ് താരം പങ്കുവച്ചത്. പ്രേമലുവില്‍ റീനുവിന്റെ സുഹൃത്തായ കാര്‍ത്തിക എന്ന കഥാപാത്രമായാണ് അഖില എത്തിയത്. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണല്ലേ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്.











