ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് നാസ ഈ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാൻ 72 ശതമാനം സാധ്യതയാണ് ഉള്ളത്. ഭാവിയിൽ കാര്യമായ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും, ഛിന്നഗ്രഹ ഭീഷണിയോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവാണ് നാസ വിലയിരുത്തിയത്.
പ്രാരംഭ കണക്കുകൂട്ടലുകൾ പ്രകാരം ഭൂമിയിൽ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യത 14 വർഷത്തിനിടെ ഏകദേശം 72 ശതമാനമാണെ്. കൃത്യമായി പറഞ്ഞാൽ, 2038 ജൂലൈ 12-ന് ഭൂമിയിൽ ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനത്തിലെത്തുമെന്നാണ് നാസയുടെ വിലയിരുത്തല്‍.
പക്ഷേ ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ഘടന, പാത എന്നിവ കൃത്യമായി നിർണ്ണയിക്കാൻ ഈ പ്രാഥമിക നിരീക്ഷണം കൊണ്ട് മാത്രം സാധിക്കില്ല. അപകടസാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും തിരിച്ചറിയാനും തടയാനും ഭൂമിക്ക് ഇപ്പോള്‍ ആവശ്യത്തിന് സമയമുണ്ടെന്നും നാസ ചൂണ്ടിക്കാട്ടുന്നു.