
മികച്ച പ്രകടനങ്ങളിലൂടെ അതിവേഗം ആരാധകരെ സൃഷ്ടിച്ച താരമാണ് ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങള്‍ താരം ഇൻസ്റ്റയിലൊക്കെ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ടൊവിനോയുടെ ചിത്രങ്ങള്‍ വൈറല്‍ ആകുമ്പോൾ താരത്തിന്‍റെ കോസ്റ്റ്യൂമും എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഒപ്പം ലിഡിയയുടെ വസ്ത്രങ്ങളും ചെരുപ്പുമെല്ലാം ഫാൻ പേജുകളിൽ ചര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്.
ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ലിഡിയ ധരിച്ച ചെരുപ്പ് ഏറെ ശ്രദ്ധനേടിയുരുന്നു. ‘വെർസാചെ’ എന്ന ലക്‌ഷ്വറി ഫാഷൻ ബ്രാൻഡിന്റെ ‘ഓപ്പൺ ടോ സ്ക്വയർ ടോ എലഗൻ്റ് സ്റ്റൈൽ ലോഗോ ഔട്ട്ലെറ്റ്’ എന്ന സാൻഡലാണ് ലിഡിയ ധരിച്ചിരിക്കുന്നത്. 42000 രൂപയാണ് കറുത്ത നിറത്തിലുള്ള ഈ മോഡലിന്റെ വിലയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.











