അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ 

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ വിടവ് താന്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. ഇപ്പോൾ താരം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തനിക്ക് വരുന്ന മോശം കമന്റുകളിലൊന്നും തനിക്ക് വിഷമം തോന്നിയിട്ടില്ല , എന്നാൽ ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്നിലോട്ട് വലിച്ചിട്ടുള്ളത് തന്റെ അച്ഛനാണ്

ചിലപ്പോൾ അച്ഛൻ അത് മനപ്പൂർവം ചെയ്യുന്നതായിരിക്കില്ല നടി പറയുന്നു, താന്‍ നന്നായി പഠിക്കുമായിരുന്നു. പ്ലസ് ടുവില്‍ തനിക്ക് നല്ല മാര്‍ക്കുമുണ്ടായിരുന്നു. അത് കഴിഞ്ഞ് നല്ലൊരു കോളേജില്‍ തന്നെ പഠിപ്പിക്കണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. അമൃതയില്‍ തനിക്ക് അഡ്മിഷനും കിട്ടി. എന്നാൽ പക്ഷെ അവിടുത്ത ഫീസ് തങ്ങൾക്ക് താങ്ങാന്‍ പറ്റുന്നതിലുമധികമായിരുന്നു. അതിനാല്‍ തന്നെ അച്ഛനോട് ഒന്ന് ചോദിച്ചു,

എന്നാൽ പക്ഷെ ‘അമ്മ വിളിച്ചപ്പോൾ അച്ഛന്റെ പ്രതികരണം വളരെ മോശമായിരുന്നു. പിന്നേ കോളേജിലാണോ വിടുന്നത് അവളെ വല്ല പാരലല്‍ കോളേജിലും വിട്ട് പഠിപ്പിക്കൂ എന്നായിരുന്നു അച്ഛന്റെ പ്രതികരണ൦. അത് തനിക്ക് ഭയങ്കര ഷോക്കായിരുന്നു , തന്റെ അച്ഛന്‍ അങ്ങനെ പറയുമെന്ന് താന്‍ ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല. സങ്കടമല്ല അപ്പോൾ തോന്നിയത് തനിക്ക് എന്തുകൊണ്ട് തന്നോട് ഇങ്ങനെ എന്നായിരുന്നു അപ്പോൾ ചിന്തിച്ചത്. അത് തനിക്ക് കുറച്ച് വിഷമമുണ്ടാക്കുന്ന കാര്യമായിരുന്നു നടി പറയുന്നു. എന്നാലും താൻ അച്ഛനോട്  ഒരുപാട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹം തന്നിലുണ്ടാക്കി തന്ന ഫയര്‍ വേറെ തന്നെയാണ്. അത് ഭയങ്കര മോട്ടിവേഷനായിരുന്നു. സ്വയം പര്യാപ്ത ആവുക എന്നതായിരുന്നു തന്റെ ഡ്രൈവിംഗ് ഫോഴ്‌സ് എന്നും ആഷിക പറയുന്നു. താന്‍ ചെറുതായിരിക്കുമ്പോഴേ തന്റെ അച്ഛനും അമ്മയും പിരിഞ്ഞിരുന്നു. തന്റെ അമ്മ ഭയങ്കരമായി കഷ്ടപ്പെടുന്നത് കുഞ്ഞിലേ മുതല്‍ താന്‍ കണ്ടിട്ടുണ്ട്. തന്റെ അമ്മ ഒറ്റയ്ക്കായിരുന്നു തന്നെ നോക്കി വളർത്തിയത്. തന്നെ ഒരു ബുദ്ധിമുട്ടും അറിയിച്ചിട്ടില്ല. ഷി ഈസ് എ ഫൈറ്റര്‍ അഷിക  അമ്മയെ കുറിച്ച് പറയുന്നത്