മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം നടന്നത്. ഇപ്പോഴിതാ വിവാഹശേഷം ഭര്‍ത്താവിന് നന്ദി പറഞ്ഞ് കൊണ്ട പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ലെന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ‘ഞങ്ങള്‍’ എന്ന് മാത്രമേ നടി കൊടുത്തിട്ടുള്ളു. മാത്രമല്ല ഓര്‍ബിറ്റല്‍ മെക്കാനിക്സ് എന്ന ബഹിരാകാശ തത്വത്തെ കുറിച്ച് ലളിതമായ രീതിയില്‍ പ്രശാന്ത് വ്യാഖ്യാനിക്കുന്നതും വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ലെന പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധി പേരാണ് ലെനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുന്നത്. ‘അഭിമാനമുണ്ട് ചേച്ചി’ എന്നാണ് സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റായ വികാസ് കമന്റിട്ടത്. സീരിയൽ സിനിമ താരം വീണ നായരും കമന്റുമായി എത്തിയിട്ടുണ്ട്.
നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ സന്തോഷത്തോടെ കാണുന്നതില്‍ സന്തോഷമാണ്. രണ്ടുപേരെയും കാണാന്‍ നല്ല ഭംഗിയുണ്ട്. ക്യൂട്ട് കപ്പിള്‍ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. തികച്ചും അപ്രതീക്ഷിതമായായിരുന്നു താന്‍ രണ്ടാമതും വിവാഹിതയായി എന്ന് നടി ലെന പ്രഖ്യാപിക്കുന്നത്. ഭര്‍ത്താവിന്റെ നേട്ടത്തിന് അഭിനന്ദനം രേഖപ്പെടുത്തി കൊണ്ടുള്ള പോസ്റ്റിലാണ് താനും പ്രശാന്തും തമ്മില്‍ വിവാഹിതരായെന്നും നടി പറയുന്നത്. ശേഷം കല്യാണാലോചന വന്നതിനെ പറ്റിയടക്കം ലെന വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവിലുള്ള മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു ലെനയും പ്രശാന്തും തമ്മിലുള്ള വിവാഹം നടന്നത്. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശാന്തിന്റെ ഔദ്യോഗിക ജീവിതത്തിലെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തതിനാലാണ് വിവാഹക്കാര്യം പറയാന്‍ വൈകിയതെന്നും ലെന സൂചിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയില്‍ നിന്ന് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സ്വീകരിച്ച പ്രശാന്തിന്റെ ചിത്രത്തിനൊപ്പമാണ് തങ്ങളുടെ വിവാഹ ചിത്രവും ലെന പങ്കുവെച്ചത്.
തന്റെ ഭർത്താവ് ഫോഴ്സസിലുള്ള വ്യക്തിയാണ് എന്നും ഭാരതത്തിന് വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഒരാളെ വിവാഹം കഴിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്എന്നും അദ്ദേഹം വളരെ കോണ്‍ഫിഡന്‍ഷ്യലായിട്ടുള്ള നാഷണല്‍ പ്രോഗ്രാമിന്റെ ഭാഗം ആയതുകൊണ്ടാണ് തനിക്ക് വിവഹക്കാര്യം ഇതുവരെ പുറത്ത് പറയാന്‍ കഴിയാതെ പോയത് എന്നും ലെന നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗൻയാൻ’ യാത്രാ ദൗത്യ സംഘത്തിന്റെ തലവനാണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യൻ പ്രതിരോധ സേനയിൽ വിങ് കമാൻഡന്റ് ആയി ജോലിചെയ്യുന്ന പ്രശാന്ത് ബാലകൃഷ്ണൻ നായർ പാലക്കാട് നെന്മാറ പഴയ ഗ്രാമം സ്വദേശിയാണ്. അതേസമയം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നും ഒരു ലുക്കില്‍ നില്ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും ലെനയാണ്. വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെയാണ് ലെന മലയാളികൾക്ക് സമ്മാനിച്ചത്. നേരത്തെ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു.
ഇതുകാരണം ഇടയ്ക്കിടെ നടിയുടെ രണ്ടാം വിവാഹത്തെപ്പറ്റി ഗോസിപ്പുകള്‍ വരാറുമുണ്ടായിരുന്നു. മലയാള സിനിമയിലെ സ്ക്രീൻ റൈറ്റർ അഭിലാഷ് കുമാറാണ് ലെനയുടെ ആദ്യ ഭർത്താവ്. 2004 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാല്‍ പിന്നീട് ആ ബന്ധം വേർപെടുത്തുകയായിരുന്നു. ആറാം ക്ലാസിലെ ബോയ് ഫ്രണ്ടിനെ ആണ് താൻ വിവാഹം കഴിച്ചതെന്നും അന്നുണ്ടായിരുന്ന സൗഹൃദം സൂക്ഷിച്ച് കൊണ്ട് തന്നെയാണ് പിന്നീട് വിവാഹമോചിതയായതെന്നും ലെന മുൻപ് പറഞ്ഞിരുന്നു. വിവാഹ മോചനത്തിനായി ഭർത്താവുമൊത്ത് കുടുംബകോടതിയിൽ പോയതും അവടെ നടന്ന രസകരമായ സംഭവങ്ങളുമെല്ലാം അടുത്തിടെ ലെന തുറന്നു പറഞ്ഞിരുന്നു.