
സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞാൻ ഇതുവരെയും രജനിസാറിനെ കണ്ടിട്ടില്ല. എന്നാൽ നേരിൽ കാണുമ്പൊൾ ഒരു സ്ക്രിപ്റ്റ് പറയണമെന്ന് ആഗ്രഹമുണ്ട്. അതിനായി എന്റെ കൈവശം ഒരു സ്ക്രിപ്റ്റ് ഉണ്ട്. മുൻപ് എന്നെ കുറിച്ച് ഒരു തെറ്റായ വാർത്ത എത്തിയിരുന്നു. എന്നാൽ ആ വാർത്ത അസത്യമാണ് സംവിധായകൻ പറയുന്നു

മുൻപ് രജനിസാറിനെ വെച്ച് എനിക്ക് സിനിമ ചെയ്യാൻ താല്പര്യമില്ലെന്നാണ് അന്ന് വന്ന വാർത്തകൾ, എന്നാൽ അത് വളരെ തെറ്റാണ്, അദ്ദേഹത്തെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല, കാണുകയാണെങ്കിൽ അദ്ദേഹത്തിന് വേണ്ടി ഒരു സിനിമ ചെയ്യാൻ താൻ തയ്യാറാണ്, അദ്ദേഹത്തെ കാണുമ്പൊൾ ഒരു സ്ക്രിപ്റ്റ് ഉണ്ട് പറഞ്ഞു കേൾപ്പിക്കാൻ. സ്ക്രിപ്റ്റ് എന്റെ കൈവശമുണ്ട്.

അന്നും ഇന്നും എന്റെ കൈയിൽ അദ്ദേഹത്തിനായുള്ള സ്ക്രിപ്റ്റ് ഉണ്ട് , അന്ന് ഒരു സ്ക്രിപ്റ്റ് മാത്രമാണെങ്കിൽ ഇന്ന് രണ്ടു മൂന്ന് സ്ക്രിപ്റ്റ് ഉണ്ട്, ഞാൻ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ റെഡി ആയി ഇരിക്കുകയാണ്, അതിനായി എനിക്ക് അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ട് അൽഫോൺസ് പറയുന്നു












