സുരാജിന്റെ  ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’; ട്രയിലർ 

നിധിൻ  രഞ്ജിൻ പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന  മലയാളം വെബ് സീരീസായ ‘നാഗേന്ദ്രൻസ് ഹണിമൂൺസി’ന്‍റെ ട്രെയ്​ലർ പുറത്ത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസ് ആണിത്. കോമഡി എന്റർടൈനർ ഴോണറിലാണ്  ഈ വെബ്‌സീരിസ്‌ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ കേന്ദ്ര കഥപാത്രമായി എത്തുന്നത് നടൻ സുരാജ്‌  വെഞ്ഞാറൻ മൂടാണ്.

സുരാജിനെ കൂടാതെ ഈ ചിത്രത്തിൽ അഞ്ചു ഭാര്യമാരായ നായികമാരും എത്തുന്നു, നാഗേന്ദ്രൻ എന്ന കഥപാത്രത്തെയാണ് സുരാജ് ഇതിൽ അഭിനയിച്ചിരിക്കുന്നത്,ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജനാ അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് വെബ് സീരീസിൽ അണിനിരക്കുന്നത്

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിൽ ടാഗ് ലൈന്‍ ആണ് ഈ വെബ്‌സീരിസിൽ  നല്‍കിയിരിക്കുന്നത്.നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്, കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മറ്റു  മലയാളം വെബ് സീരീസുകൾ.