
മിനിസ്ക്രീനിലും, ബിഗ് സ്ക്രീനിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് ശാലു മേനോൻ, ഇപ്പോൾ താരം 49 ദിവസത്തെ ജയിൽ വാസത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, അന്ന് സോളാർ തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണനുമായി ചേർന്ന് പണം തട്ടിയെടുത്തുവെന്നാണ് ശാലു മേനോനെതിരായി വന്ന കേസ്, കേസിലെ രണ്ടാം പ്രതി ആയിരുന്നു നടി, ഇപ്പോൾ അതിനെ കുറിച്ചാണ് താരം പറയുന്നത്, തനിക്ക് ഒരു കഷ്ടകാലം വന്നപ്പോളാണ് മനസിലായത് ആരൊക്കെ കൂടെയുണ്ടാകും എന്നത് ശാലു പറയുന്നു

അന്ന് മുതൽ താൻ എല്ലാവരെയും വിശ്വസിക്കുന്ന ആ രീതി മാറി, ഞാൻ അമിതമായി എല്ലാവരെയും വിശ്വസിക്കുന്ന ആളാണ്. അതിന്റെ ഭാഗമായി ചില കാര്യങ്ങൾ എന്റെ ജീവിതത്തിലുണ്ടായ, അതോടെ പല പാഠങ്ങളും ഞാൻ പഠിച്ചു, വിഷമഘട്ടത്തിൽ ഒപ്പം നിന്നത് അമ്മയും അമ്മൂമ്മയും എന്റെ സ്റ്റുഡന്റ്സും അവരുടെ പാരന്റ്സുമാണ്.

ഞാൻ ജയിലിൽ കിടന്നതിനെ പേരിൽ എന്നെ മാറ്റിനിറുത്തിയിട്ടുണ്ട്, ഞാൻ തെറ്റ് ചെയ്യാത്ത ആളാണ് പിന്നെ എന്തിനാണ് ഞാൻ വിഷമിച്ചു മാറിനിൽകുന്നത്, 49 ദിവസം താൻ ജയിലിൽ കിടന്നപ്പോൾ ഒരു നടിയുടെ പരിഗണന പോലും ജയിലിൽ ലഭിച്ചിരുന്നില്ല, എല്ലാവരെയും പോലെ പാ തറയിൽ വിരിച്ചാണ് താനും കിടന്നിരുന്നത്. എന്റെ കൂടെ താമസിച്ചത് ഒരു പ്രായമായ അമ്മയായിരുന്നു, അവരെ മകന് പോലും വേണ്ട. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അന്ന് ന്യൂസ് കവർ ചെയ്യാൻ വന്ന മീഡിയയ്ക്ക് ഞാൻ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാർ വരെ മാറി നിന്നു. എന്റെ ജീവിതം വേണമെങ്കിൽ ഒരു ബുക്ക് ആക്കാം നടി പറയുന്നു












