സിനിമയുടെ വിജയ൦ ആഘോഷിക്കാൻ നെടുമുടി ഉണ്ടകുമെന്ന് അന്ന്  പറഞ്ഞു! ഇപ്പോൾ ഇവിടെ നിൽകുമ്പോൾ അദ്ദേഹം ഉണ്ടന്ന് തോന്നുന്നു, കമൽ ഹാസൻ 

മലയാളത്തിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാൾ ആയിരുന്നു  നെടുമുടി വേണു ഉലകനായകൻ  കമൽ ഹാസൻ ഇന്ത്യൻ 2  സിനിമയുടെ പ്രസ് മീറ്റിംഗിൽ പറഞ്ഞു, കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യന്‍ 2 സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ വെച്ചു നടത്തിയ പ്രസ് മീറ്റിംഗ്, നെടുമുടി വേണു സുഖമില്ലാതെ കിടന്ന സമയത്താണ് ചിത്രത്തിന്റെ   രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നത്. സിനിമയുടെ വിജയമാഘോഷിക്കുമ്പോൾ കാണാമെന്നാണ് അന്ന് നെടുമുടി വേണു തന്നോട്  പറഞ്ഞത്

ഇപ്പോൾ അദ്ദേഹത്തെ കാണുന്നുണ്ട്.  ഇവിടെ അദ്ദേഹം ഉള്ളതുപോലെ തോന്നുന്നുവെന്നും  കമൽ ഹാസൻ പറഞ്ഞു. ഇന്ത്യൻ 2ൽ അത്ര മൂവിങ്ങായ സീനൊന്നുമല്ല നെടുമുടി വേണുവിന്റേതെങ്കിലും കാണുമ്പോൾ അദ്ദേഹം നമുക്കൊപ്പം ഉള്ളതായി അനുഭവപ്പെടുമെന്നും ഉലകനായകൻ പറയുന്നു. നെടുമുടി വേണു തന്നെക്കാൾ മികച്ച നടനാണ്. അദ്ദേഹത്തിന് ഒരു 100 സിനിമ ലീഡ് റോൾ ചെയ്യാൻ കൊടുത്താൽ ചെയ്യും. പക്ഷേ ഞങ്ങൾ അദ്ദേഹത്തിന് ക്യാരക്ട്ർ റോളാണ് കൊടുത്തത്.

അതാണ് വ്യത്യാസമെന്നും  എല്ലാവർക്കും ചെയ്യാൻ സാധിക്കുന്നത് നെടുമുടി വേണുവിനും സാധിക്കും. ചിലപ്പോൾ ഒരു ശതമാനം കൂടുതൽ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കും. ഡാൻസ് കളിക്കാൻ പറഞ്ഞാൽ പോലും അദ്ദേഹം ചെയ്യു൦   കമൽ ഹാസൻ പറയുന്നു. . 28 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ 2 എത്തുന്നത്.അതിൽ അഭിനയിച്ച  നെടുമുടി വേണു ഉൾപ്പെടെ പല താരങ്ങൾ ഇന്ന് ജീവനോടെ ഇല്ല. അതേസമയം സംവിധായകൻ ഷങ്കറും നെടുമുടി വേണുവിനെപ്പറ്റി പറയുന്നു. 28 വർഷത്തിന് ശേഷം നെടുമുടിവേണുവിന്റെ  കൃഷ്ണസ്വാമിയും പ്രേക്ഷകർക്ക് മുന്നിൽ വരുന്നുണ്ട്. അതാണ് മലയാളികൾക്ക് ഇന്ത്യൻ 2 സിനിമ കാണാൻ ഇത്രയും ആവേശം തരുന്നത്. ആദ്യ ദിവസം ലൊക്കേഷനിൽ വന്നപ്പോൾ അദ്ദേഹത്തെ കൃഷ്ണ സ്വാമിയായി കണ്ടപ്പോൾ വലിയ സന്തോഷം ഉണ്ടായി. ഇന്ന് അദ്ദേഹം ജീവനോടെ ഇല്ല. പക്ഷേ ഈ സിനിമയിലൂടെ വീണ്ടും അദ്ദേഹത്തെ സ്ക്രീനിൽ കാണാമെന്നും ശങ്കർ പറയുന്നു