താൻ ചെറുപ്പം മുതൽ പൃഥ്വിരാജ് ഫാൻ ആണ്! ഇനിയും അയാൾക്ക് ‘ലൂസിഫർ’ പോലൊരു മികച്ച സിനിമ നൽകണം; ഗോകുൽ സുരേഷ് 

നടൻ ഗോകുൽ സുരേഷിന്റെ പുതിയ ചിത്രമാണ് ‘ഗഗനാചാരി’ , ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ഗോകുൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. താൻ ചെറുപ്പം മുതൽ ഒരു പൃഥ്വിരാജ് ഫാൻ ആണ്. മോഹൻലാലിന് വേണ്ടി അദ്ദേഹം ലൂസിഫർ എടുത്തതുപോലെ തനിക്ക് ലൂസിഫർ പോലുള്ള മറ്റൊരു സിനിമ പൃഥ്വിരാജിന് നൽകണമെന്ന് ആഗ്രഹമുണ്ട്, എന്നാൽ തനിക്ക് കഥ എഴുതാൻ അറിയില്ല, എന്നാൽ തലയിൽ കുറച്ചു ചിന്തകൾ ഉണ്ട് ഗോകുൽ പറഞ്ഞു,

താൻ ഒരു സിനിമ സംവിധാനം ചെയ്യണമെങ്കിൽ അതിനെ അഞ്ചെട്ട് വര്ഷം തന്നെ എടുക്കും, തന്റെ മനസിലുള്ള ഒരു ത്രെഡിനെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് കഥ എഴുതുന്ന കുറെ അനിയന്മാരും, സുഹൃത്തുക്കളും ഉണ്ട്. അവരെ ഇരുത്തിയിട്ട്  എനിക്ക് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുള്ള ഒരു ത്രെഡിന് കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തായലും ആ സിനിമ വരാൻ എട്ടുവര്ഷത്തോളം കാത്തിരിക്കേണ്ടി വരും.

എന്തായലും ഞാൻ ഒരു സിനിമ ചെയ്‌യും അതിനായി നിങ്ങൾ കാത്തിരിക്കണം, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ഒരു ആക്ഷൻ ചിത്രമാണ്. അങ്ങനൊരു ചിത്രം എന്റെ മനസിലുണ്ട് ഗോകുൽ സുരേഷ് പറയുന്നു.