
പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ ഏകി അച്ഛൻ മോഹൻലാലും, സഹോദരി വിസ്മയ മോഹൻലാലും. ജന്മദിനാശമസ്കൾ എന്റെ പ്രിയപ്പെട്ട അപ്പു.. ഈ വർഷവും നിന്നെ പോലെ തന്നെ സ്‌പെഷ്യൽ ആയിരിക്കട്ടെ എന്നായിരുന്നു മോഹൻലാൽ പ്രണവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുസോഷ്യൽ മീഡിയിൽ കുറിച്ചിരിക്കുന്നത് .

എന്നാൽ പ്രണവിന്റെ സഹോദരി വിസ്മയ ഹാപ്പി ബേർത് ഡേ ബ്രോസ്‌കി എന്നു കുറിച്ചുകൊണ്ടാണ് പ്രണവിനെ പിറന്നാൾ ആശംസകൾ നല്കിയിരിക്കുന്നത്, വിസ്മയ തന്റെ ഇൻസ്റ്റഗ്രമിലാണ് ഇങ്ങനൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ഇരുവരുടയും പിറന്നാൾ ആശംസകൾ നൽകിയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് പ്രണവിന്റ പിറന്നാൾ ആശംസകൾ എകിയിരിക്കുന്നത്.

എന്നാൽ യാത്രകൾ ഇഷ്ട്ടപെടുന്ന പ്രണവ് ഈ പിറന്നാൾ ദിനത്തിലും യാത്രയിൽ തന്നെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് കർണ്ണാടകയിലെ ഹംപി യിൽ നിന്നുമുള്ള ചിത്രങ്ങൾ പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു,












