അങ്ങനൊരു അവസ്ഥയിൽ എനിക്ക് ‘യോദ്ധ’യിൽ ആദ്യം നോ പറയേണ്ടി വന്നു! അതവർക്ക് എന്നോട് നല്ല പരിഭവത്തിന് കാരണവുമായി; ഉർവശി 

മലയാളത്തിൽ ഏതു വേഷവും കൈകാര്യം ചെയ്തു പ്രേഷക മനസിൽ ഇടംപിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ നടി യോദ്ധ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, യോദ്ധയുടെ സംവിധായകൻ സംഗീത്  ശിവൻ ആദ്യം സംവിധാനം ചെയ്ത് ചിത്ര൦ ‘വ്യൂഹ’ത്തിൽ താനും, രഘുവരനുമായിരുന്നു അഭിനയിച്ചത്, അതിനു ശേഷമാണ് സംഗീത് യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്യ്തത്. ആസമയത്ത് ഞാൻ നല്ല തിരക്കിൽ ആയിരുന്നു, അവർ എന്നെ എ സിനിമയിലേക്ക് ക്ഷണിച്ചു

എന്നാൽ എനിക്കന്ന് നേപ്പാളിൽ പോയി അഭിനയിക്കാൻ കഴിയാത്ത സിറ്റുവേഷൻ ആയിരുന്നു. അതുകൊണ്ട് ഞാൻ അതിൽ നിന്നും പിന്മാറി. അതവർക്ക് എന്നോട് നല്ല പരിഭവം ഉണ്ടാകാൻ കാരണമായി. ഒരുദിവസം ഞാൻ ഷൊർണ്ണൂർ പോയി അവരോട് എന്റെ സത്യാവസ്ഥ പറഞ്ഞു, കാര്യം അവർക്ക് മനസിലായി, അവർ അപ്പോൾ എന്നോട് പറഞ്ഞു ശരി എന്നാൽ ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ഉണ്ട് അതഭിനയിച്ചിട്ടു പൊക്കോളാൻ

അന്ന് അവിടെ രാത്രിവരെ നിന്ന് വർക്ക് ചെയ്യ്തിട്ടു പിറ്റേന്ന് വെളുപ്പിന് തന്നെ ഞാൻ മറ്റൊരു പടമായ  എറണാകുളം സെറ്റിലേക്ക് തിരിച്ചത്, ശരിക്കും പറഞ്ഞാൽ എന്റെ യോദ്ധയിലെ ആ വേഷം ഇത്രയും നന്നാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല ഉർവശി പറയുന്നു.