ഒരു കഥയുമില്ല! എന്തൊക്കെയോ കാട്ടികൂട്ടി; ‘ഇന്ത്യൻ 2’ വിന്  വ്യാപക വിമർശനം 

28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ എത്തുന്നു എന്ന ആവേശത്തിലായിരുന്നു പ്രേക്ഷകർ മുഴുവനും. എന്നാൽ ചിത്രത്തിന്റെ  വരവ് ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്  പ്രേക്ഷകരെ, 24 വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ താത്ത വന്നപ്പോൾ ഇന്ത്യ മുഴുവൻ കോരിത്തരിച്ചിരുന്നു, പേടിച്ചിരുന്നു ,എന്നാൽ പക്ഷെ വർഷങ്ങൾക്കിപ്പുറം സേനാപതിയുടെ ഈ രണ്ടാം വരവിൽ ജനങ്ങളെ ഒന്നാകെ  നിരാശരാക്കി മാറ്റി, 300 കോടി ബജറ്റിൽ നിർമ്മിച്ച ‘ഇന്ത്യൻ 2’ എന്ന ശങ്കർ ചിത്രം 150 രൂപ ടിക്കറ്റിന് പോലും വിലമതിക്കാത്ത ഒന്നായി മാറിയിരിക്കുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.

സിനിമ കണ്ടവരെല്ലാം ഒരുപോലെ തന്നെ വിമർശിക്കുകയാണ്. ചിത്രത്തിന്റെ ദൈർഘ്യം തന്നെ അതിൽ എടുത്തു പറയേണ്ട ഒന്നാണ്ന്നാണ്  അവർ പറയുന്നത്. ഇതിനു മുന്നേ ഇറങ്ങിയ ചിത്രമാണ് ‘കൽകി 2898 എഡി’ , ഈ ചിത്രം 3 മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു. പക്ഷേ ഒരു മിനുറ്റ് പോലും പ്രേക്ഷകനെ ചിത്രം ബോറ  ടിപ്പിച്ചിട്ടില്ല. എന്നാൽ 3 മണിക്കൂർ ദൈർഘ്യത്തിൽ റിലീസ് ചെയ്ത ഇന്ത്യൻ 2 ഷോട്ട് ഫിലിം പോലെ എടുക്കാനുള്ളതേ ഉണ്ടായിരുന്നുള്ളൂ, ഈ ചിത്രത്തിന്റെ 20 മിനുറ്റ് ദൃശ്യങ്ങൾ കട്ട് ചെയ്തിട്ടുണ്ട്.

ഇതോടെ ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 40 മിനുറ്റും ആയി ചുരുക്കിയിരിക്കുന്നു. ആദ്യ ദിനം 26 കോടി രൂപ ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്, എന്നാൽ ചിത്രം അധിക ദിവസം തിയേറ്ററുകളിൽ ഉണ്ടാവുമോ എന്ന സംശയം പൊതുവേയുണ്ട്. കമൽഹാസൻ എന്ന ലെജന്റ് ഇത്രയും വലിയൊരു ഡിസാസ്റ്റർ ചിത്രത്തിന്റെ ഭാ​ഗമായതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.ഒരു ശക്തമായ കഥയില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടിയ അവസ്ഥയായിരുന്നു സിനിമയിലുട നീളം എന്നും പ്രേക്ഷകർ പറയുന്നു.ഒരു ആവറേജ് ചിത്രം എന്ന് പോലും പറയാൻ സാധിക്കാത്ത രീതിയിൽ ഒരു ഐക്കോണിക് കഥാപാത്രത്തെയും മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമയേയും നശിപ്പിച്ച് വെച്ച പോലെയാണ് തങ്ങൾക്ക് തോന്നിയത്