
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമിനൊപ്പം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചതിനെ കുറിച്ച് പറയുകയാണ് നടി ഉർവശിയിപ്പോള്‍. അന്ന് സിനിമയുടെ സെറ്റിലുണ്ടായ രസകരമായ കഥകളും റൊമാന്റിക് സീന്‍ ചെയ്യാന്‍ മടിച്ചതിനെ പറ്റിയുമൊക്കെ ഉര്‍വശി പറയുന്നുണ്ട്. ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ജയറാമിനൊപ്പം അഭിനയിച്ച സിനിമയുടെ വിശേഷങ്ങൾ ഉർവശി പങ്കു വെയ്ക്കുന്നത്. ജയറാമാണോ ഉര്‍വശിയുമായി ഏറ്റവും നന്നായി പ്രണയിച്ച് അഭിനയിച്ച ജോഡി എന്ന് അവതാരകൻ ശ്രീകണ്ഠൻ നായർ ചോദിക്കുമ്പോൾ അതിന് രസകരമായ മറുപടിയാണ് ഉർവശി നല്‍കിയത്. ‘എസംവിധായകന് പറയുന്നത് പോലെ താൻ അഭിനയിക്കുന്നു. അതായിരുന്നു തന്റെ ജോലി. അല്ലാതെ നായകനെ നമ്മളായിട്ട് തിരഞ്ഞെടുത്ത് ക്യാമറയുടെ മുന്നില്‍ കൊണ്ട് വന്ന് പ്രണയിക്കാനൊന്നും നിര്‍മാതാവ് കാശ് മുടക്കില്ല എന്നും അതിന് വേറെ പോയി പ്രണയിക്കേണ്ടി വരുമെന്നുമാണ് ഉർവശി മറുപടിയായി പറഞ്ഞത്. ജയറാമിനൊപ്പം പ്രണയ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ നഖം കൊണ്ട് അദ്ദേഹത്തിന്റെ വയറില്‍ മാന്തിയ കഥ മുന്‍പ് ഉര്‍വശി തന്നെ പറഞ്ഞിട്ടുണ്ട്. ഇതേ പറ്റിയുള്ള ചോദ്യത്തിന് ജയറാമിനെ ശരിക്കും തൊഴണമെന്നാണ് ഉർവശി പറയുന്നത്. ഭരതനങ്കിളിന്റെ സിനിമയാണെങ്കില്‍ അദ്ദേഹം എല്ലാം കലാപരമായി എടുക്കുന്ന ആളാണ് എന്നും ഉർവശി പറയുന്നു. മാളൂട്ടി എന്ന സിനിമയിലാണ് ഈയൊരു മാന്തൽ സംഭവം നടക്കുന്നത്.

കാണാതിരുന്നിട്ട് കാണുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കുന്ന സീനാണ് ചിത്രീകരിക്കുന്നത്. ഈ രംഗം ചിത്രീകരിക്കുന്നത് കൂടുതല്‍ നേരമായി കഴിഞ്ഞാല്‍ താന്‍ അപ്പോഴെക്കും തന്റെ ആയുധം പുറത്തെടുക്കും. ആറാം വാരിയ്ക്ക് തന്നെ കുത്തി കൊടുക്കും. അഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ സംവിധായകനോട് പറയണം. തന്നെ എന്തിനാണ് കുത്തി കൊല്ലുന്നതെന്ന് ജയറാം തന്നോട് ചോദിക്കും. ജയറാമിന്റെ മുഖത്ത് ഇറിറ്റേഷന്‍ വരുമ്പോള്‍ സംവിധായകന് കട്ട് പറയുമല്ലോ എന്നാണ് തന്റെ മനസിലെ അപ്പോഴുള്ള ചിന്തയെന്നും ഉർവശി പറയുകയാണ്. പിന്നെ എന്തിന് ജയറാമിനെ നഖം വെച്ച് കുത്തിയെന്ന് ചോദിച്ചാല്‍ ആ സ്വതന്ത്ര്യം എടുക്കാന്‍ പറ്റിയ ആളായത് കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നും ഉർവശി പറയുന്നുണ്ട്. പക്ഷേ താനീ ചെയ്തതിനൊന്നും ജയറാമിനോട് താൻ സോറി പറഞ്ഞിട്ടില്ലെന്നും ഉർവശി പറയുന്നു. അതുപോലെ തന്നെ മാളൂട്ടി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് ജയറാം പാര്‍വതിയുമായി പ്രണയത്തിലായിരുന്നു. തനിക്ക് ആ കാര്യം നേരത്തെ അറിയാമായിരുന്നു. അവരുടെ പ്രണയത്തില്‍ താനടക്കം എല്ലാവരും സഹായിച്ചിരുന്നു എന്നും ഉർവശി പറയുന്നു. പക്ഷേ ജയറാമിനൊപ്പം കുറേ നല്ല തമാശ നിറഞ്ഞ സിനിമകള്‍ തനിക്ക് ചെയ്യാന്‍ പറ്റിയെന്നും ഉർവശി പറയുന്നു. അത്തരത്തില്‍ കോമഡി നിറഞ്ഞ കൂടുതല്‍ സിനിമകള്‍ താൻ ജയറാമിനൊപ്പമാണ് ചെയ്തത് എന്നും ഉർവശി പറയുന്നു. താന്‍ സ്കോര്‍ ചെയ്ത സിനിമകളിലൊക്കെ നായകന് ജയറാമായിരുന്നു എന്നും ഉർവശി പറയുകയാണ്.

മുഖചിത്രം, കടിഞ്ഞൂല്‍ കല്യാണം, പൊന്മുട്ടയിടുന്ന താറാവ്, അങ്ങനെ ഒരുപാട് സിനിമകളില്‍ ജയറാം തന്റെ നായകനായി എത്തി. അതേസമയം സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് ഉർവശി. ഉർവശി കല്പന കലാരഞ്ജിനി എന്നിവരുൾപ്പെടുന്ന താരകുടുംബത്തിലെ ഇളയ സഹോദരി ആയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമൊക്കെ ഇപ്പോഴും സജീവ സാന്നിധ്യമാണ്. അഭിനയ മികവ് കൊണ്ട് കമൽ ഹാസനെ വരെ അമ്പരപ്പിച്ച നടിയാണ് ഉർവശി. അതുകൊണ്ട് തന്നെ നല്ല കഥാപാത്രങ്ങൾ സംവിധായകർ എക്കാലത്തും ഉർവശിയെ വിശ്വസിപ്പിച്ച് ഏൽപ്പിക്കുന്നു. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങിയ നടി ഉര്‍വശി ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയാണ് സിനിമയിൽ നിറഞ്ഞു നില്‍ക്കുന്നത്. ഏറ്റവും പുതിയതായി ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെ മലയാളത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് ഉർവശി കാഴ്ച വെച്ചത്.











