വയറിലെ കൊഴുപ്പ് കാരണം ബുദ്ധിമുട്ടുകയാണോ? ഈ പാനീയങ്ങൾ ഒന്ന് രാവിലെ കുടിച്ച് നോക്കൂ…

വയറിലെ കൊഴുപ്പ് കാരണം ഒരുപാട് പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുറച്ചധികം പ്രയാസമാണ് എന്നുള്ളതാണ് കാരണം. കൃത്യമായ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും ഉണ്ടെങ്കിൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ൻ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം. ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതാണ് ഉചിതം.

1. ഗ്രീൻ ടീ – ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നത് കലോറിയെ കത്തിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

2. നാരങ്ങാ വെള്ളം – ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കാം. ഇത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാൻ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായകരവുമാണ്.

3. ഇഞ്ചി ചായ – ഇഞ്ചി ചായ കുടിക്കുന്നതും വയറു കുറയ്ക്കാൻ ഗുണം ചെയ്യും. ഇഞ്ചിയിലെ ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്.

4 ആപ്പിൾ സൈഡൻ വിനഗർ – ആപ്പിൾ സൈഡൻ വിനഗർ കുടിക്കുന്നതും വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും നല്ലതാണ്.

5. ഉലുവ വെള്ളം – ഫൈബർ ധാരാളം അടങ്ങിയ ഉലുവ വിശപ്പ് കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ​ഗുണകരമാണ്. ഇതിനായി ഉലുവ കുതിർത്ത വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കാം.

6. – വെള്ളരിക്കാ- പുതിന വെള്ളം – ഫൈബർ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമാണ് വെള്ളരിക്ക. ഇവ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. വെള്ളരിക്കാ- പുതിന വെള്ളം കുടിക്കുന്നത് വയറു കുറയ്ക്കാനും ഗുണം ചെയ്യും.