54 വയസായിട്ടും അവിവാഹിത ആയി തുടരുന്ന നടിയാണ് ലക്ഷ്മി ഗോപാല സ്വാമി

തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. താൻ വിവാഹം ചെയ്തെന്ന് പറഞ്ഞ് കൊണ്ട് വന്ന ചില ഗോസിപ്പ് വാർത്തകളെക്കുറിച്ചും ലക്ഷ്മി ഗോപാല സ്വാമി സംസാരിക്കുന്നുണ്ട്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിൽ സംസാരിക്കവെയാണ് നടിയുടെ പ്രതികരണം. താൻ വിവാഹം ചെയ്യാൻ പോകുന്നെന്ന് മൂന്ന് നാല് പ്രാവശ്യം വാർത്ത വന്നിരുന്നു. എപ്പോഴും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ തനിക്കിത് തമാശയായാണ് തോന്നാറ് എന്നും ലക്ഷ്മി ഗോപലസ്വാമി പറയുന്നു. നടൻ മുകേഷ് ലക്ഷ്മി ഗോപല സ്വാമിയെ മൂന്നാമത് വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്ന് വാർത്ത പ്രചരിച്ചതിനെപ്പറ്റിയും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. മുകേഷേട്ടൻ തന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തിന് തന്നോടും അങ്ങനെ തന്നെയാണ് എന്നാണ് ലക്ഷ്മി പറയുന്നത്. പാവം മുകേഷേട്ടനെ വെച്ച് ചില മാധ്യമങ്ങൾ പറയുന്നത് തന്നെ അദ്ദേഹം വിവാഹം ചെയ്യാൻ പോകുന്നെന്നാണ്. അദ്ദേഹത്തെ അറ്റാക്ക് ചെയ്യുന്നു. ഇതൊക്കെ കാണുമ്പോൾ മുമ്പ് തനിക്ക് ദേഷ്യം വരുമായിരുന്നു എന്നാണ് ലക്ഷ്മി ഗോപാല സ്വാമി പറയുന്നത്. എന്നാൽ പക്ഷെ ഇപ്പോൾ തനിക്ക് ദേഷ്യം ഒന്നും തോന്നാറില്ല. ഇപ്പോൾ താൻ വാർത്താ പ്രാധാന്യം ഉള്ളയാളാണെന്ന് കരുതുമെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. വാർത്താ പ്രാധാന്യം ഇല്ലെങ്കിൽ അവർ നമ്മളെക്കുറിച്ച് എഴുതില്ലല്ലോ.

Lakshmi-Gopalaswamy3

ഇതെല്ലാം പ്രചരിപ്പിക്കുന്നത് പ്രധാന പത്ര മാധ്യമങ്ങളല്ല. അതിനാൽ താൻ ഇതൊന്നും കാര്യമാക്കുന്നില്ലെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കുന്നു. വിവാഹം ചെയ്യാത്തതിനെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. വിവാഹം ചെയ്ത് കുട്ടികളായി ജീവിക്കാൻ ഇതുവരെ തനിക്ക് തോന്നിയിട്ടില്ല. തന്റെ സുഹൃത്തുക്കളിൽ പലരും വിവാഹിതരല്ല. എന്നാൽ പക്ഷെ ചിലപ്പോൾ‌ തനിക്ക് ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. അതിനുള്ള പരിഹാരം സ്വയം കാണണമെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. അതേസമയം അരയന്നങ്ങളു‌ടെ വീട് എന്ന സിനിമയിൽ മമ്മൂട്ടിയുടെ നായികാ കഥാപാത്രമായ സീത ആയി മലയാളത്തിലൂടെ കടന്ന് വന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് പിന്നീട് മികച്ച അവസരങ്ങൾ മലയാളത്തിൽ നിന്നും ലഭിച്ചു. ഇന്നും സിനിമാ രംഗത്ത് ലക്ഷ്മി ഗോപാലസ്വാമി സജീവമാണ്. മലയാള സിനിമകളിലും കന്നഡ സിനിമകളിലും ലക്ഷ്മി ഗോപാലാസ്വാമി ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്. തന്റെ തെറ്റായ സിനിമാ തെരെഞ്ഞെടുപ്പുകളെപ്പറ്റിയും ലക്ഷ്മി ഗോപാലസ്വാമി സംസാരിക്കുന്നുണ്ട്. മലയാളത്തിൽ മണിക്കുട്ടൻ നായകൻ ആയെത്തി 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ നന്ദിനി പ്രസാദ് എന്ന കേന്ദ്ര കഥാപാത്രമായി എത്തിയത് ലക്ഷ്മി ഗോപാലസ്വാമി ആയിരുന്നു. അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഈ ചിത്രത്തിൽ മണിക്കുട്ടന്റെ അമ്മയായാണ് ലക്ഷ്മി എത്തിയത്. ബോയ്ഫ്രണ്ട് എന്ന സിനിമ ചെയ്തത് നല്ല തീരുമാനമായിരുന്നില്ല എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. താൻ വളരെ ചെറുപ്പമായിരിക്കുമ്പോഴാണ് ആ സിനിമയിൽ ‘അമ്മ വേഷം ചെയ്തത്.

Lakshmi-Gopalaswamy3

തന്റെ ഇമേജിനേഷനിൽ ഈ കഥാപാത്രം വേറെ ആയിരുന്നു. സിനിമ കണ്ടപ്പോൾ ഒരു മസാല സിനിമ ആയി തോന്നി. എയർപോർട്ടിൽ പോകുമ്പോൾ, മാം അങ്ങനത്തെ റോളുകൾ ചെയ്യല്ലേ, നിങ്ങളെ അങ്ങനെ കാണാൻ പറ്റുന്നില്ലെന്ന് ആളുകൾ പറയുമായിരുന്നു എന്നും ലക്ഷ്മി ഗോപാലസ്വാമി ഓർക്കുന്നു. ഒരു ആക്‌ടറെന്ന നിലയിൽ തനിക്ക് ഒരു വിധത്തിൽ അത് നന്നായിരുന്നു. കാരണം അത് തന്നെ ഫ്രീയാക്കി. പൊട്ടിക്കരച്ചിലൊന്നും അതുവരെയും താൻ ചെയ്തിരുന്നില്ല എന്നും നടി പറയുന്നു. എന്നാൽ പക്ഷെ അങ്ങനെ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ കുറേ സിനിമകളുണ്ട് എന്നും ലക്ഷ്മി തുറന്നു പറയുന്നു. നോട്ടി പ്രൊഫസറും തനിക്ക് നല്ല സിനിമയായിരുന്നില്ല. എന്നാൽ പക്ഷെ താൻ അവരെ കുറ്റപ്പെ‌ടുത്തുകയല്ല എന്നും ലക്ഷ്മി പറയുന്നു. പക്ഷെ സംശയം തോന്നുകയാണെങ്കിൽ ഒരു സിനിമ ചെയ്യരുതെന്നും ലക്ഷ്മി ഗോപാലസ്വാമി വ്യക്തമാക്കി. സ്ത്രീ സമത്വത്തെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി സംസാരിച്ചു. ഫെമിനിസം സമൂഹത്തിന്റെ പുരോഗതിക്ക് പ്രധാനമാണെന്നും ലക്ഷ്മി ഗോപാലസ്വാമി ചൂണ്ടിക്കാട്ടി. തങ്ങൾ സ്ത്രീകളെ പിന്തുണയ്ക്കുന്നു, പക്ഷെ ഫെമിനിസ്റ്റ് അല്ലെന്ന് കുറേ സ്ത്രീകൾ പറയുന്നു. പക്ഷെ ഫെമിനിസം എന്ന് പറഞ്ഞാൽ പുരുഷൻമാർക്ക് എതിരല്ല. ഫെമിനിസം എന്നത് സമൂഹത്തിൽ തുല്യത വേണമെങ്കിൽ സ്ത്രീ പുരുഷന് തുല്യമായിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിൽ പവർ വേണം എന്നും ലക്ഷ്മി പറയുന്നു.