
ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടിക്കൊടുത്ത ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സും, ആവേശ൦ , ആടുജീവിത൦. ഈ ചിത്രങ്ങളിൽ എടുത്തുപറയേണ്ട ഒരു കാര്യം എന്നത് ഇതിൽ സ്ത്രീ കഥാപാത്രങ്ങൾ ഇല്ല എന്നതാണ്, ഈ കാര്യത്തിൽ ചില വിമർശനങ്ങൾ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇപ്പോൾ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലാത്ത ഈ ചിത്രങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സംവിധായകനും, നടനുമായ ജിയോ ബേബി.

ആവേശം , മഞ്ഞുമ്മൽ തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് താൻ ഒരു കുറ്റവും പറയില്ല, ഈ രണ്ടു ചിത്രങ്ങളിലും സ്ത്രീ കഥപാത്രങ്ങൾ ഇല്ല, എന്നാൽ ഈ രണ്ടു ചിത്രങ്ങളും താൻ ആസ്വാധിച്ചാണ് കണ്ടിരുന്നത് ജിയോ ബേബി പറയുന്നു. പെണ്ണുങ്ങൾ മാത്രമുള്ള സിനിമകൾ ഉണ്ടോ ഇവിടെ, അങ്ങനെ ഉണ്ടാക്കാൻപറ്റുന്നുണ്ടോ, ക്രിയേറ്റിവായി ചിന്തിക്കുന്ന സ്ഥലത്തു സ്ത്രീകളെ കൊണ്ട് വരാൻ പറ്റേണ്ടേ.

അപ്പോൾ അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെങ്കിലും ഈ ചിത്രം താൻ ആസ്വദിച്ചു തന്നെയാണ് കണ്ടിരുന്നത്. സ്ത്രീകൾ വരാൻ ബാധ്യതയായി നിൽക്കുന്ന തടസ്സങ്ങൾ ഒരുപാടുണ്ടല്ലോ, പെണ്ണുങ്ങൾ മാത്രമുള്ള സിനിമകൾ ഉണ്ടാകുന്നത് തന്നെ ആണുങ്ങൾ അല്ലെ, പേന എഴുത്തുകൾ അങ്ങനെ വരുന്നില്ല , അതുകൊണ്ടു അങ്ങനെയുള്ള സിനിമകൾ വരുന്നില്ല. അതിന് സ്ത്രീകളെ അല്ല കുറ്റം പറയേണ്ടത്, ജിയോ ബേബി പറയുന്നു












