
തമിഴ് സിനിമയിലെ നടിയും അതിലുപരിയായി താരപുത്രിയുമാണ് വനിത വിജയകുമാര്‍. നെഗറ്റീവ് റിവ്യൂകളിലൂടെയും വിവാദങ്ങളിലൂടെയും തമിഴ് സിനിമാ രംഗത്ത് പ്രശസ്തയായവരില്‍ ഒരാൾ കൂടിയാണ് വനിത സ്വന്തം മാതാപിതാക്കളും സഹോദരങ്ങളുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതല്‍ വിവാഹ ജീവിതം വരെയുള്ള കാര്യങ്ങളിലൂടെയാണ് വിവാദ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. സിനിമാ, സീരിയൽ, ടെലിവിഷൻ പരിപാടികൾ വഴി കരിയറിൽ മുന്നോട്ടു പോകുമ്പോഴും സ്വകാര്യ ജീവിതത്തിലുണ്ടായ വിവാദങ്ങൾ വനിതയ്ക്ക് ഒരു വിവാദ നായികാ പ്രതിച്ഛായയും നൽകിയിട്ടുണ്ട്. 3 തവണ വിവാഹിതയായ ആൾ കൂടിയാണ് നാൽപ്പത്തിമൂന്നുകാരിയായ വനിത വിജയകുമാർ. സിനിമാ മേഖലയില്‍ കൂടുതല്‍ സജീവമാവാനുള്ള ശ്രമത്തിലുമാണ് നടി. ഒപ്പം വസ്ത്ര വ്യാപര രംഗത്തേക്കും വനിത വിജയകുമാർ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വനിത വിജയകുമാറിനോട് അടുത്ത വിവാഹത്തെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ചിരിക്കുകയാണ്. വളരെ പെട്ടെന്ന് ആരാധകന്റെ ചോദ്യത്തിന് നടി മറുപടി പറയുകയും ചെയ്തു. ‘പ്രതീക്ഷിക്കാത്ത ചിലത് പ്രതീക്ഷിക്കാം’ എന്നായിരുന്നു വനിതയുടെ മറുപടി. ഇതോടെ നടി നാലാമത്തെ വിവാഹത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണെന്ന് ആരാധകര്‍ പറഞ്ഞ് തുടങ്ങി.

മാത്രമല്ല ഇനി നടി വിവാഹം കഴിക്കുന്നത് ആരെയായിരിക്കുമെന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ കൂടുതലായും വന്നു കൊണ്ടിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാർ. ദളപതി വിജയ്ക്കൊപ്പം ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച വനിത വിജയകുമാര്‍ പിന്നീട് ഏതാനും തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നടി വിവാഹിതയായി. സിനിമാ രംഗത്ത് നിന്നും കുറച്ച് നാൾ വിട്ടു നിന്നു. സിനിമാ നടന്‍ കൂടിയായ ആകാശിനെ 2000ത്തിലാണ് വനിത വിജയ കുമാർ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു. ശ്രീഹരി എന്നൊരു മകനും ജോവിക എന്നൊരു മകളും വനിതയ്ക്കുണ്ട്. മകള്‍ ജോവിക ഇപ്പോള്‍ വനിതയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. മകന്‍ ശ്രീഹരി പിതാവിനൊപ്പം ജീവിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ കോടതി അതിന് അനുമതി കൊടുക്കുകയായിരുന്നു. പിന്നീട് ആകാശുമായി വേര്‍പിരിഞ്ഞ വനിത വിജയകുമാർ 2007ൽ ആനന്ദ് രാജ എന്ന വ്യവസായിയെ വിവാഹം കഴിക്കുകയും അദ്ദേഹത്തില്‍ ഒരു മകള്‍ ജനിക്കുകയും ചെയ്തു. 2012ൽ വനിത വിജയകുമാർ ആനന്തുമായുളള വിവാഹ ബന്ധവും വേർപെടുത്തി. എന്നാൽ പക്ഷെ ഈ ബന്ധത്തിൽ ജനിച്ച മകള്‍ ജയനിത പിതാവിനൊപ്പമാണ് ജീവിക്കുന്നത്. ഇതിനിടെ 2013ൽ നൃത്ത സംവിധായകനായ റോബർട്ടുമായി ജീവിതമാരംഭിച്ച വനിത 2017ലാണ് ആ ബന്ധം ഉപേക്ഷിച്ചത്.

ഇതിന് ശേഷം സംവിധായകന്‍ പീറ്റര്‍ പോളിനെ വനിത വിജയകുമാർ മൂന്നാമതായി വിവാഹം ചെയ്‌തു. ഇതോടെ വനിത വിജയകുമാർ വീണ്ടും വിവാദത്തിലായി. എന്തെന്നാൽ 2020 ല്‍ പീറ്റര്‍ പോളിനെ വനിത വിജയകുമാർ വിവാഹം കഴിച്ചെങ്കിലും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇരുവരും വിവാഹബന്ധം പിരിഞ്ഞു. പീറ്റര്‍ മദ്യപാനം നിര്‍ത്താന്‍ തയ്യാറാവാത്തതിനാലായിരുന്നു വനിതാ പീറ്ററുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതെന്നും നടി നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ പീറ്റർ പോൾ അന്തരിക്കുകയും ചെയ്തു. ഒന്നിലേറെ വിവാഹങ്ങൾ മാത്രമല്ല ഇത് കൂടാതെ ചില പ്രണയ ബന്ധങ്ങൾ മൂലവും വിവാദങ്ങളിൽ അകപ്പെട്ട വനിത വിജയകുമാർ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മുൻപ് നടി ഷക്കീലയുമായുള്ള അഭിമുഖത്തിൽ താൻ വീണ്ടും വിവാഹിതയായെന്ന രഹസ്യം വനിത പങ്കിട്ടതും ചർച്ചയായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് തെലുങ്ക് മാധ്യമങ്ങളെ കണ്ടപ്പോൾ വിവാഹം കഴിക്കാൻ പദ്ധതിയില്ലേ എന്ന ചോദ്യവും വനിത നേരിടേണ്ടി വന്നു. നിങ്ങളെ ആരെയും അറിയിക്കാതെ ഞാൻ എന്റെയൊരു പഴയ പങ്കാളിയെ വിവാഹം ചെയ്തുവെന്നവർക്ക് ഞാൻ മറുപടിയും നൽകി എന്നായിരുന്നു വനിതയുടെ വെളിപ്പെടുത്തൽ.

അതേസമയം ബിഗ് ബോസ് തമിൾ സീസണ്‍ 3 യില്‍ മത്സരിച്ചതിന് ശേഷമാണ് വനിത വിജയകുമാർ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ബിഗ് ബോസ് ഷോയില്‍ നിരവധി കോണ്ടന്റ് നല്‍കിയ വനിത വിജയകുമാർ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയം നേടിയെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ വനിത സ്വന്തം യൂട്യൂബ് ചാനലിലൂടെ ചില വീഡിയോസുമായി വനിത വിജയകുമാർ ഇടയ്ക്ക് എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ഫോട്ടോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോള്‍ മകളെ ഗ്ലാമര്‍ ലോകത്ത് പ്രശസ്തിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനിത വിജയകുമാറുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് മകള്‍ ജോവികയെ ബിഗ് ബോസിലേക്ക് എത്തിച്ചതോടെ അതിന്റെ പേരിലും വനിത വിജയകുമാറിന് നേരെ വിമർശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.











