പലപ്പോഴും കനിഹ പങ്കുവെക്കുന്ന ചിത്രങ്ങൾ വിവാദമാകാറുണ്ട്

മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തെങ്കിലും മാറ്റ് ഭാഷകളിൽ സജീവമാണ് നടി കനിഹ. ഏറ്റവും പുതിയതായി തമിഴിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി വളരെ ഗ്ലാമറസായിട്ടുള്ള തന്റെ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. മുന്‍പ് കനിഹ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ച് കൊണ്ട് കിടിലന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. തെന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ കനിഹ പങ്കുവെച്ച ഫോട്ടോസും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബീച്ച് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടിരിക്കുന്ന ചില ചിത്രങ്ങളായിരുന്നു കനിഹ പങ്കുവെച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടുകാരുടെ കൂടെ അവധി ആഘോഷിക്കുകയായിരുന്നു കനിഹ. ഇതിനിടയിലെടുത്ത ചില ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ബിക്കിനിയാണ് ധരിച്ചതെങ്കിലും അതിന് മുകളില്‍ ഓവര്‍കോട്ട് കൂടി വന്നതോടെ ആരാധകര്‍ക്കും കൂടുതലൊന്നും പറയാനില്ലാതെയായി. വിമര്‍ശകരുടെ വായടപ്പിക്കുക എന്നൊരു ഉദ്ദേശ്യം കൂടി ഇതിലുണ്ടെന്നാണ് മനസിലാവുന്നത്. അതേ സമയം നടിയ്ക്ക് ആശംസകള്‍ നേര്‍ന്നും മനോഹരമായിരിക്കുന്നുവെന്നും പറഞ്ഞാണ് ആരാധകര്‍ എത്തിയതെങ്കില്‍ പരിഹസിക്കാനും ചിലരുണ്ടായിരുന്നു.

വെളുത്ത വസ്ത്രത്തില്‍ നിങ്ങള്‍ വളരെ സുന്ദരിയാണ്. എനിക്ക് ഇഷ്ടപ്പെട്ട ഒരു നായിക ആയിരുന്നു. പക്ഷേ ഇതുപോലെയുള്ള വേഷം കെട്ടലിനോട് തീരെ താല്‍പര്യമില്ലെന്ന് തുടങ്ങി പോവുകയാണ് കമന്റുകള്‍. എന്നാല്‍ നടിയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാതെയും ചിലരെത്തി. നിനഗലെ കാണാൻ സൂപ്പറാണ് , ഇനിയും ഇതുപോലെ ചിത്രങ്ങളുമായി വരണ എന്നിങ്ങനെയാണ് മറ്റു ചിലർ പറയുന്നത്. എന്നാല്‍ ഇത്തരം കമന്റുകളോ മോശം പ്രതികരണങ്ങളോ കനിഹ ഇപ്പോള്‍ കാര്യമാക്കാറില്ല. മുന്‍പ് സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ വന്ന നെഗറ്റീവ് കമന്റുകളില്‍ നടി പ്രതികരിക്കുമായിരുന്നു. ഷോര്‍ട്‌സ് ധരിച്ചു എന്ന് കരുതി ആരും മോശം സ്ത്രീ ആവില്ലെന്നായിരുന്നു മുന്‍പ് നടി പറഞ്ഞത്. അമ്പലത്തില്‍ പോകുമ്പോള്‍ എന്ത് വസ്ത്രമാണ് ധരിക്കേണ്ടതെന്നും ബീച്ചില്‍ എന്തിടണമെനനും എനിക്കറിയാം. പലപ്പോഴും നെഗറ്റീവ് കമന്റുകള്‍ തന്നെ വേദനിപ്പിക്കുമായിരുന്നു. ആത്മവിശ്വാസത്തെ പോലും തകര്‍ക്കുന്നതായിരുന്നു പലതും. എന്നാല്‍ സ്ഥിരമായി ഇതൊക്കെ കണ്ട് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലാതെയായി. ആദ്യം ഇത്തരം കമന്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഗൗനിക്കാറേ ഇല്ലെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ കനിഹ പറഞ്ഞത്. അതേസമയം കനിഹ ടുത്തിടെ പങ്കുവെച്ഛ്ക് ചിത്രങ്ങൾക്കും താരം വിമര്ശനങ്ങൾ കേട്ടിരുന്നു. മാത്രമല്ല ആരോ​ഗ്യത്തിലും സൗന്ദര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് കനിഹ.

എങ്ങനെയാണ് ഈ 41ാം വയസ്സിലും ഇങ്ങനെ ഫിറ്റ്നസ് കാത്ത് സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നടിയോട് ചോദിക്കുന്നത്. പലപ്പോഴും എങ്ങനെയാണ് താൻ ശരീര സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന് കനിഹ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകൾ നോക്കിയാൽ അത് വ്യക്തമാകും. ഫിറ്റ്നസ്സിൽ ശ്രദ്ധ കൊടുക്കുന്നറൊരാൾ കൂടിയാണ് കനിഹ. അതേസമയമാ മലയാളത്തില്‍ കുറച്ച് നാളായി സജീവമായില്ലെങ്കിലും മറ്റ് ഭാഷകളില്‍ സജീവമാണ് നടി. അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നായികയാണ് കനിഹ. ഭാ?ഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. തമിഴ്‌നാട്ടുകാരിയാണെങ്കിലും കനിഹയ്ക്ക് ഏറ്റവും മികച്ച അവസരങ്ങള്‍ ലഭിച്ചത് മലയാളത്തിലാണ്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്റ്റാറുകളുടെ നായികയാവാന്‍ കനിഹയ്ക്ക് കഴിഞ്ഞു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും സാന്നിധ്യമറിയിക്കാന്‍ കനിഹയ്ക്കായി.