
നടൻ ബൈജു എഴുപുന്നയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഈ ആഘോഷത്തിൽ പങ്കെടുക്കാൻ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും പങ്കെടുത്തു, നടനും, കുടുംബത്തിനും സർപ്രൈസ് നൽകി കൊണ്ടായിരുന്നു മമ്മൂട്ടിയുടെ കടന്നു വരവ്, കഴിഞ്ഞ ദിവസമായിരുന്നു ബൈജു എഴുപുന്നയുടെ മകൾ അനീറ്റയുടെ വിവാഹ നിശ്ചയം.സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ, മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അനേകം സിനിമ താരങ്ങളും ഈ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തു.

രമേഷ് പിഷാരടി, ടിനി ടോം, അബു സലിം, ആന്റോ ജോസഫ്, ബാല ഷീലു എബ്രഹാം, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ പ്രമുഖർ ഈ നിശ്ച്ചയ ചടങ്ങിൽ പങ്കെടുത്തു, നടൻ ടിനി ടോം പറയുന്നത് ‘ബൈജുവിന്റെ കുടുംബവുമായി ഏറെ അടുത്തബന്ധമുള്ളവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ സെലിബ്രിറ്റി ആയിട്ടല്ല ഇവിടെ വന്നിട്ടുള്ളത്, സ്ഥിരമായി ഇവിടുന്ന് ഭക്ഷണം കഴിക്കുന്ന വീടാണിത്, അദ്ദേഹത്തിന്റെ മകളുടെ വിവാഹ0 തന്നെ ആയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ്

അതുപോലെ നടൻ ബാല പറയുന്നത് തനിക്ക് സൗഹൃദം എന്തെന്ന് കാണിച്ചു തന്ന വ്യക്തിയാണ് ബൈജു ചേട്ടൻ, എന്നെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടമാണ്, ഇങ്ങനൊരു വേദിയിൽ അദ്ദേഹം എന്നെ വിളിച്ചതിന് ഒരുപാട് സന്തോഷം.












