
നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ‘നാഗേന്ദ്രൻസ് ഹണി മൂൺസ്’ ഇക്കഴിഞ്ഞ ദിവസമാണ് സ്ട്രീം ചെയ്തു തുടങ്ങിയത്, സീരിസ് സ്ട്രീമിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതും സോഷ്യൽമീഡിയയിൽ വൈറലാകുന്നതും നടി ഗ്രേസ് ആന്റണി ലില്ലിക്കുട്ടിയായി അഭിനയിച്ച രണ്ടാമത്തെ എപ്പിസോഡാണ്. മാനസീകമായി ചില ബുദ്ധിമുട്ടുകളുള്ള പെൺകുട്ടിയായിരുന്നു സീരിസിൽ ഗ്രേസ് അവതരിപ്പിച്ച ലില്ലിക്കുട്ടി. ഗ്രേസിന്റെ ചെറിയ മുഖഭാവങ്ങൾപോലും പ്രേക്ഷകരിൽ പൊട്ടിച്ചിരി സമ്മാനിക്കും.പൊതുവെ ഇത്തരം കഥപാത്രങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ചിലപ്പോൾ ഓവറാകും അല്ലെങ്കിൽ കോമഡി വർക്കൗട്ടാകില്ല. എന്നാൽ ലില്ലിക്കുട്ടിയെ ഗ്രേസ് വളറെ ലാഘവത്തോടെ അവതരിപ്പിച്ചുവെന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങൾ.

അടുത്ത സെക്കന്റിൽ ലില്ലിക്കുട്ടി എന്താകും ചെയ്യുക എന്നത് പോലും പ്രവചിക്കാൻ പ്രേക്ഷകന് കഴിയില്ല. ഉർവശിക്ക് ബിന്ദു പണിക്കരിലുണ്ടായ കൽപ്പനയാണ് ഗ്രേസ് എന്നാണ് ലില്ലിക്കുട്ടിയായുള്ള ഗ്രേസിന്റെ പ്രകടനത്തെ വിലയിരുത്തി പ്രേക്ഷകർ കുറിക്കുന്നത്. ഗ്രേസ് ഇത്ര ഇത്രയും നന്നായി അഭിനയിക്കുമോ എന്നാണ് മിക്കവരും ചോദിക്കുന്നത്,

സുരാജിന്റെ കുന്തം വിഴുങ്ങിയ നോട്ടവും ഗ്രേസ് ആന്റണിയുടെ ചാട്ടവും ഗ്രേസിന്റെ പ്രകടനം കണ്ടപ്പോൾ പഴയ സിനിമകളിലെ കൽപ്പന ചേച്ചിയെ ഓർമ വന്നു, കല്പന ചേച്ചിക്ക് ശേഷം ഇമ്മാതിരി അഭിനയം. അടുത്ത നീക്കം എന്താണെന്ന് നോക്കിയിരുന്നു പോകും. ബിന്ദു പണിക്കർ ആണ് ഗ്രേസ്, കല്പനയാണോയെന്ന് വരെ തോന്നിപോയി, ഗ്രേസിനെ കാണുമ്പോൾ വിസ്മയ തുമ്പത്ത് സിനിമയിൽ ഗോവിന്ദൻ കുട്ടിയെ കാണുമ്പോൾ റീത്ത ആയി വന്ന് കൽപന നടത്തിയ പ്രകടനം പോലെ തന്നെയുണ്ട്, സെലിബ്രിറ്റികൾ അടക്കം ഗ്രേസിന്റെ ലില്ലിക്കുട്ടിയായുള്ള പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.











