
സുരാജ് വെഞ്ഞാറന്മൂട്, ആസിഫ് അലി അടിപൊളി കോംബോയിൽ എത്തിയ പുതിയ ചിത്രം ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. വേറിട്ട വേഷത്തിൽ ഇരുവരുടയും ഫൺ എന്റർടൈൻമെന്റ് ചിത്രമാണ് ഇത്, ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രത്തിൽ സുരാജ് , ആസിഫ് അലിയും ശ്രെദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇരുവരുടയും ഒരു രസികൻ കോംബോ എന്നാണ് ട്രെയിലർ നൽകുന്ന സൂചന
നവാഗതനായ നഹാസ് നാസറാണ് ചിത്രം സംവിധാനം ചെയ്യുന്നത് തങ്കത്തിന്റേതാണ് തിരക്കഥ. തീയറ്ററുകളിൽ സെൻട്രൽ പിക്ചേഴ്സ് ഓഗസ്റ്റ് 2 നെ ആണ് എത്തിക്കുന്നത്. ജി൦ ഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ,ഗോപി സുന്ദർ , ജെയ്ക്സ് ബിജോയ്- സംഗീതം, വിനായക് ശശികുമാർ രചന, നിഷാദ് യൂസഫ് എഡിറ്റർ

മേക്കപ്പ് – റൊണക്‌സ് സേവ്യർ, കോസ്റ്റ്യും- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ – സുധാർമ്മൻ വള്ളിക്കുന്ന്, വിഷ്ണു ഗോവിന്ദ് കൊറിയോ ഗ്രഫർ, രഞ്ജിത് രവി, പ്രമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, സ്റ്റിൽ ഫോട്ടോഗ്രാഫി – രാജേഷ് നടരാജൻ












